ഗ്യാസ് സിലണ്ടറുകള്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ചതിനെക്കുറിച്ച് കേസെടുത്തില്ലെന്ന് പരാതി

lorry-fire-03
SHARE

കോഴിക്കോട് അത്തോളി കൊടശേരിയില്‍ ഗ്യാസ് സിലണ്ടറുകള്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് കേസെടുത്തില്ലെന്ന് പരാതി. തലനാരിഴയ്ക്ക് ഒഴിവായ വന്‍ അപകടത്തിന് കാരണമായ ലോറിക്ക് സുരക്ഷാ സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ആക്ഷേപം. 

ഈമാസം പതിനഞ്ചിനാണ് ഓടി കൊണ്ടിരുന്ന ലോറിക്ക് കൊടശേരിയില്‍വച്ച് തീപിടിച്ചത്. ‍ഡ്രൈവര്‍ ഇറങ്ങി ഓടി. നാട്ടുകാരും അഗ്നിശ്മനസേനയും പൊലീസുംചേര്‍ന്ന് സമയോചിതമായി ഇടപെട്ടതോടെ തീ അണയ്ക്കാനും സിലണ്ടറുകള്‍ പൊട്ടിത്തെറിക്കാതെ നീക്കാനും സാധിച്ചു. എന്നാല്‍ അപകടം വരുത്തിയ വാഹനം ഇരുപത്തിനാലുമണിക്കൂറിനുള്ളില്‍ വിട്ടുകൊടുത്തുവെന്നാണ് ആരോപണം.

വാഹനത്തില്‍ തീ അണയ്ക്കാനുള്ള സംവിധാനം ഉണ്ടായിരുന്നില്ലെന്നും ഫിറ്റ്നസ് സംബന്ധിച്ച് സംശയങ്ങളുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. പഞ്ചായത്തംഗം പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ല.

വാഹനം കത്തിയതൊഴിച്ചാല്‍ മറ്റ് അപകടങ്ങള്‍ ഉണ്ടായില്ലെന്നും ഉടമയ്ക്ക് പരാതിയില്ലെന്നും പൊലീസ് പറയുന്നു. അതുകൊണ്ടാണ് കേസെടുക്കാതെ വാഹനം വിട്ടതെന്നും അത്തോളി പൊലീസ് വ്യക്തമാക്കി.

MORE IN KERALA
SHOW MORE
Loading...
Loading...