ജയ വന്നു; അനാരോഗ്യം മറന്ന് ചാടിക്കയറി ബെല്ല; സ്നേഹമുത്തം, പിന്നെ ഒന്നിച്ച് മടക്കം

kottayamdog
SHARE

വളർത്തുനായകളെ നഷ്ടമാകുന്നതും പിന്നീട് അവയെ അന്വേഷിച്ച് നടക്കുന്നതുമൊക്കെ വളരെ സങ്കടം നിറഞ്ഞ കാഴ്ചയാണ്. വീട്ടുകാരെ നഷ്ടമാകുന്ന നായയുടെ അവസ്ഥയും മറിച്ചല്ല. എന്നാൽ കോട്ടയത്തെ ജയ തന്റെ ന‌ഷ്ടമായ വളർത്തുനായയെ കണ്ടെത്തിയ സന്തോഷം നിറഞ്ഞ വാർത്തയാണ് പുറത്ത് വരുന്നത്.

ജയയെ കണ്ടതും ‘ബെല്ല’ അനാരോഗ്യം മറന്ന് ചാടിക്കയറി സ്നേഹമുത്തം നൽകി. നഗരത്തിലെ തെരുവിൽ അവശനിലയിൽ കണ്ട ലാബ്രഡോർ റിട്രീവർ ഇനത്തിൽപെട്ട നായ, ഉടമ കളത്തിപ്പടി ഇടയത്തറ, ജയ ഷാജിയോടൊപ്പം മടങ്ങിയതോടെ ‘ബെല്ലയുടെ ഒറ്റപ്പെടലിന്റെ കഥ’ ശുഭകരമായി അവസാനിച്ചു.

നായ ചന്തക്കവലയിൽ അവശതയിൽ കിടക്കുന്നുവെന്ന് അറിഞ്ഞ് അനിമൽ റെസ്ക്യൂ റിഹാബിലിറ്റേഷൻ ആൻഡ് ഓവറോൾ വെൽനെസ് (ആരോ) പ്രവർത്തകരായ ഫാത്തിമയും മകൾ കാവ്യയും ചേർന്നു നായയെ ഏറ്റെടുത്തിരുന്നു. ‘മലയാള മനോരമയിൽ’ ഇതു സംബന്ധിച്ച വാർത്ത കണ്ടാണ് ജയ നായയെ തിരിച്ചറിഞ്ഞത്.

മക്കൾ വിദേശത്തേക്കു പോകുന്നതും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ജയ തിരക്കിലായി. ഇതോടെ കുറച്ചു നാളുകൾക്കു മുൻപു ചങ്ങനാശേരിയിലെ സുഹൃത്തിന് ബെല്ലയെ 2 കുഞ്ഞുങ്ങളോടൊപ്പം വളർത്താൻ നൽകിയിരുന്നു.

ഇവരുടെ പക്കൽ നിന്നാണ് നായയെ നഷ്ടമായതെന്നു ജയ പറഞ്ഞു. ബെല്ലയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തെന്നും കൃത്യമായി സംരക്ഷിക്കുമെന്നും ജയയുടെ പക്കൽ നിന്ന് ഉറപ്പ് വാങ്ങിയ ശേഷമാണ് ഫാത്തിമയും കാവ്യയും മടങ്ങിയത്.നായയ്ക്കു ഭക്ഷണവും ആവശ്യമായ ചികിത്സയും നൽകിയതും ആരോ പ്രവർത്തകരായിരുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...