മൂന്ന് വര്‍ഷം : ഈരാറ്റുപേട്ട അല്‍മനാര്‍ ബൈപാസിന്‍റെ നിര്‍മാണം പൂര്‍ത്തിയായില്ല

erattupettabypass-06
SHARE

മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ഈരാറ്റുപേട്ട അല്‍മനാര്‍ ബൈപാസിന്‍റെ നിര്‍മാണം പൂര്‍ത്തിയായില്ല. ഭൂരിഭാഗം ജോലികളും പൂര്‍ത്തിയായെങ്കിലും ടാറിങ് നടത്താതാണ് തടസം. നിര്‍മാണം നിലച്ചതോടെ ബൈപ്പാസിപ്പോള്‍ മാലിന്യം തള്ളല്‍ കേന്ദ്രമായി മാറി.  

്അപകടകവളവുകള്‍ ഒഴിവാക്കി ഗതാഗതം സുഗമമാക്കുകയെന്ന ലക്ഷ്യമിട്ടാണ് ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍  ബൈപ്പാസ് നിര്‍മാണം തുടങിയത്. 

അരകിലോമീറ്റര്‍ പോലുമില്ലാത്ത ബൈപ്പാസ് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും തുറന്നുകൊടുത്തില്ല. മീനച്ചിലാറിനോട് ചേര്‍ന്ന് പുതിയ പാലവും ‍റോഡും നിര്‍മിച്ച് മുക്കാല്‍ ശതമാനം ജോലികളും പൂര്‍ത്തിയാക്കി. പക്ഷെ തുടര്‍ നടപടികള്‍ ഇഴഞ്ഞുനീങ്ങി. നോക്കുകുത്തിയായി മാറിയ ബൈപ്പാസ് ഇതോടെ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. നിലവില്‍ ചരക്കുവാഹനങ്ങളുടെ പാര്‍ക്കിങ് ഏരിയയാണ് ബൈപ്പാസ്.

ടാറിങ് കൂടി പൂര്‍ത്തിയാക്കിയാല്‍ റോഡ് തുറക്കാനാകും. ഫണ്ടില്ലാത്തതിനാലാണ് ബൈപ്പാസ് നിര്‍മാണം നിലച്ചതെന്നാണ് വിശദീകരണം. ഒന്നേമുക്കാല്‍ കോടി രൂപയാണ് പദ്ധതിക്കായി ചെലവിട്ടത്. റോഡില്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ മീനച്ചിലാറ്റിലേക്കാണ് ഒഴുകിയെത്തുന്നത്. റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ അടിയന്തിര ഇടപെടല്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

MORE IN KERALA
SHOW MORE
Loading...
Loading...