പത്തു മില്ലി മുലപ്പാലിൽ നിന്ന് മൂന്ന് മോഡൽ രത്നങ്ങൾ; അമൂല്യ സമ്മാനം

milkwb
SHARE

അമ്മയുടെ മുലപ്പാല്‍ രത്നങ്ങളാക്കി മാറ്റി ആഭരണങ്ങളില്‍ പതിപ്പിച്ച് കുഞ്ഞുങ്ങള്‍ക്കു സമ്മാനമായി നല്‍കാം. എക്കാലത്തും ഓര്‍മയില്‍ സൂക്ഷിക്കാനുള്ള സമ്മാനം. തൃശൂരിലെ ആഭരണനിര്‍മാതാക്കളുടെ കൂട്ടായ്മയാണ് അമൂല്യമായ സമ്മാനം പരിചയപ്പെടുത്തുന്നത്. 

 നിശ്ചിത അളവില്‍ മുലപ്പാല്‍ നല്‍കിയാല്‍ അതു വ്യത്യസ്ത രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് ഇങ്ങനെയാക്കി മാറ്റും. പേയ്സ്റ്റ് രൂപത്തിലാക്കി മാറ്റിയും ഉണക്കിയും പിന്നീട് പൊടിയാക്കിയുമാണ് ഇതുണ്ടാക്കുന്നത്. മാലയിലോ മോതിരത്തിലോ കൈചെയിനിലോ പതിപ്പിക്കാം. പത്തു മില്ലി പാല്‍ നല്‍കിയാല്‍ മൂന്നു മോഡലുകളിലുള്ള രത്നങ്ങള്‍ ഉണ്ടാക്കാം. തൃശൂരിലെ എണ്‍പതു ആഭരണ നിര്‍മാതാക്കള്‍ ചേര്‍ന്നുണ്ടാക്കിയ കെ.എം.ജെ ജ്വല്ലറി കൂട്ടായ്മയാണ് ഇതിനു പിന്നില്‍. നാലായിരം മുതല്‍ അയ്യായിരം രൂപ വരെയാണ് ചെലവ്. 

ഇന്ത്യയില്‍ നേരത്തെ ഇത്തരം രത്നങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും കേരളത്തില്‍ ആദ്യമാണെന്നാണ് ആഭരണ നിര്‍മാതാക്കള്‍ പറയുന്നത്. പാല്‍ രത്നത്തെക്കുറിച്ച് കേട്ടറിഞ്ഞ് ഇതിനോടകം ഒട്ടേറെ പേര്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. 

MORE IN KERALA
SHOW MORE
Loading...
Loading...