എടയാറിലെ തീപ്പിടുത്തം; ഒഴിവായത് വൻദുരന്തം; കാരണമറിയാൻ പരിശോധന

fire
SHARE

കൊച്ചി എടയാർ വ്യവസായ മേഖലയിൽ കഴിഞ്ഞ രാത്രിയുണ്ടായ തീ അണച്ചു. ഓറിയോൺ കെമിക്കൽ ഫാക്റടറിയിൽ രാത്രി പതിനൊന്നരയോടെയാണ് തീപ്പിടിത്തമുണ്ടായത്. ഫാക്ടറിയിൽ മതിയായ സുരക്ഷ സംവിധാനങ്ങൾ ഇല്ലായിരുന്നുവെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥർ പറഞ്ഞു. 

പെയിന്റും പോളിമർ ഉൽപന്നങ്ങളും  സാനിറ്റൈസറും നിർമിക്കുന്ന ഫാക്റട്ടറിയാണ് ഒറിയോൺ കെമിക്കൽസ്. രാത്രി പതിനൊന്നരയോടെയാണ് തീപ്പിടിത്തമുണ്ടായത്.  ഈ സമയം ഫാക്ടറിയിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ ഇറങ്ങിയോടി. 

ഫാക്ടറിയിൽ മതിയായ സുരക്ഷ ക്രമീകരണങ്ങളുണ്ടായിരുന്നില്ലെന്നാണ്  അഗ്നിശമനസേനയുടെ വിലയിരുത്തൽ.  തീപ്പിടത്തത്തിന്റെ കാരണമറിയാൻ  വിശദമായ പരിശോധന നടത്തും.  സമീപത്തെ റബർ ഫാക്ടറിയിലേക്കും  തീ പടർന്നു. കൊച്ചി നഗരത്തിൽ നിന്നും  ആലുവ ,പറവൂർ ,അങ്കമാലി എന്നിവിടങ്ങളിൽ നിന്നും പന്ത്രണ്ടിലധികം ഫയർ ഫോഴ്‌സ് യൂണിറ്റുകളെത്തിച്ച്  മൂന്ന് മണിയോടെ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. 

MORE IN KERALA
SHOW MORE
Loading...
Loading...