ഓട്ടോറിക്ഷയിലേക്ക് പ്ലാവ് കടപുഴകി വീണു; ഡ്രൈവർക്ക് ദാരുണാന്ത്യം

vishnu-14
SHARE

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിലേക്ക് റോഡരികിലെ പ്ലാവ് കടപുഴകി വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. ഓട്ടോയിലുണ്ടായിരുന്ന രണ്ടുപേർ അദ്ഭുതകരമായി രക്ഷപ്പെട്ടു. അഞ്ചുതെങ്ങ് സ്വദേശി വിഷ്ണുവാണ് മരിച്ചത്. 

ഓട്ടോയിൽ കുടുങ്ങിയ വിഷ്ണുവിനെ മരം മുറിച്ചു മാറ്റി വർക്കല അഗ്നിശമനസേനയുടെ ആംബുലൻസിൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  15 മീറ്റർ ഉയരമുള്ള പ്ലാവാണ് മഴയിൽ കടപുഴകിയത്. വിഷ്ണുവിന്റെ ബന്ധുക്കളായ മനുവും ശരത്തും പരുക്കുകളോടെ ആശുപത്രിയിലാണ്.

MORE IN KERALA
SHOW MORE
Loading...
Loading...