പെരിയാറിനെ മലിനമാക്കി കരിപ്പൊടി; നടപടി ഇല്ല

peiryarpollution-01
SHARE

എറണാകുളം ഏലൂരില്‍ പെരിയാറിനെ മലിനമാക്കി കരിപ്പൊടി. പാതാളം റഗുലേറ്റര്‍ കം ബ്രിഡ്ജിലാണ് രണ്ടുദിവസമായി വെള്ളത്തിന് മുകളില്‍ മാലിന്യം കുന്നുകൂടുന്നത്. നിരവധി കുടിവെള്ള പദ്ധതികളുടെ ജലസ്രോതസ് തുടര്‍ച്ചയായി മലിനമായിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല.

പാതാളം റഗുലേറ്ററിന്റെ ഷട്ടറുകള്‍ക്ക് സമീപം കറുത്ത് വെള്ളത്തിന് മുകളില്‍ പടര്‍ന്നു കിടക്കുന്ന കരിപ്പൊടി. കുപ്പിയോ പാത്രമോ വെള്ളത്തിലിട്ടാല്‍ പിന്നെ ഇതാണ് അവസ്ഥ. തൊട്ടാല്‍ എണ്ണമയവുമുണ്ട്. ഇടയ്ക്ക് റഗുലേറ്റര്‍ തുറക്കുമ്പോള്‍ കരിപ്പൊടി കുത്തിയൊലിച്ച് താഴേക്ക് നീങ്ങും. മുപ്പത്തടം കുടിവെള്ള പദ്ധതി പ്രദേശത്തടക്കം ജലനിരപ്പ് താഴ്ന്നതോടെയാണ് റഗുലേറ്റര്‍ പൂര്‍ണമായും അടച്ചത്. ഇതോടെ ഷട്ടറിന് സമീപം കരിപ്പൊടി അടിയുകയായിരുന്നു. 

സമീപത്തെ വ്യവസായ മേഖലയില്‍നിന്ന് പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നത് പലവട്ടം പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ട്രീറ്റ്മെന്റ് സംവിധാനമൊരുക്കാതെ അന്തരീക്ഷത്തിലേക്കും പുഴയിലേക്കും ഫാക്ടറികള്‍ മാലിന്യം തള്ളുന്നതാണ് പ്രശ്നകാരണമെന്ന് അറിയാമെങ്കിലും നടപടിയെടുക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡും തയാറാകുന്നില്ല. കരിപ്പൊടി അടിഞ്ഞതിനുപിന്നാലെ സാംപിള്‍ എടുക്കണമെന്നാവശ്യപ്പെട്ട് വിളിച്ച നാട്ടുകാരോട് നിഷേധാത്മക നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...