‘നന്ദി പത്തനംതിട്ട’ എന്ന് നൂഹ്; ആദരവും നിരാശയുമായി ആയിരങ്ങൾ; ‘മിസ് യു ബ്രോ’

nooh-pta-story
SHARE

പ്രളയം അടക്കമുള്ള ഏതു പ്രകൃതിദുരന്തം വന്നാലും, കോവിഡ് പ്രതിസന്ധി രൂക്ഷമാകുമ്പോഴും ഞങ്ങൾക്ക് ഒരു കലക്ടർ ഉണ്ട് എന്ന് പത്തനംതിട്ടക്കാർ സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നത് പതിവാണ്. എന്നാൽ പി.ബി നൂഹ് എന്ന ജനപ്രിയകലക്ടർ പടിയിറങ്ങുമ്പോൾ ഓർമകളും കണ്ണീരും ആശംസകളും പങ്കുവയ്ക്കുകയാണ് നാട്ടുകാർ. പത്തനംതിട്ടയ്ക്ക് നന്ദി എന്ന് കുറിച്ച് അദ്ദേഹം പങ്കിട്ട് പോസ്റ്റിന് താഴെ ആയിരത്തിലേറെ പേരാണ് കമന്റുകളുമായി എത്തുന്നത്. ജനപ്രതിനിധിക്ക് അപ്പുറം ഒരു ഐഎഎസുകാരൻ നാടിന്റെ ഹൃദയം കീഴടക്കുന്നതെങ്ങനെ എന്നതിന്റെ ഉദാഹരണമാണ് ഓരോ വാക്കുകളും. 

സഹകരണ രജിസ്ട്രാർ ആയാണ് പി ബി നൂഹിന്റെ പുതിയ നിയമനം. 2018 ജൂൺ മൂന്നിനാണ് പി.ബി.നൂഹ് പത്തനംതിട്ട ജില്ലാ കലക്ടറായി ചുമതലയേൽക്കുന്നത്. ‘കേരളത്തിലെ 14 ജില്ലകൾക്ക് കലക്ടർമാർ ഉണ്ടെങ്കിലും കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം സ്നേഹിച്ചിരുന്ന പ്രതേകിച്ചു ഞങ്ങൾ പത്തനംതിട്ടക്കാർ അഭിമാനത്തോടെ കൊണ്ടുനടന്ന ഞങ്ങളുടെ സ്വന്തം കലക്ടർ ബ്രോ. പ്രളയത്തിൽ കേരളം വിറങ്ങലിച്ചു നിന്നപ്പോൾ മറ്റു ജില്ലകളിലെ പൊതുജനങ്ങൾ അവരുടെ കലക്ടർമാരോട് പത്തനംതിട്ടയുടെ കലക്ടറെ കണ്ട് പഠിക്കാൻ പറയുമ്പോൾ അഭിമാനം തോന്നിയിട്ടുണ്ട് സർ നിങ്ങളെ ഓർത്ത്..Will miss you sir..’ ആയിരം കമന്റുകളിൽ ഒന്നിങ്ങനെ. 

MORE IN KERALA
SHOW MORE
Loading...
Loading...