'ഉയരം പോര'; മൊഴിചൊല്ലുമെന്ന് ഭർത്താവ്; കുത്തിയിരുപ്പ് സമരവുമായി ഭാര്യ

divorce-protest
SHARE

മൊഴിചൊല്ലാന്‍ ശ്രമിക്കുന്ന ഭര്‍ത്താവിനെതിരെ ഭാര്യയുടേയും മക്കളുടേയും കുത്തിയിരുപ്പ് സമരം. കോഴിക്കോട് നാദാപുരം സ്വദേശിനിയായ ഷഫീനയാണ് ഭര്‍ത്താവ് ഷാഫിക്കെതിരെ സമരം തുടങ്ങിയത്. ഉയരം പോരെന്ന കാരണം പറഞ്ഞ് പ്രവാസിയായ ഭര്‍ത്താവ് മൊഴിച്ചൊല്ലാന്‍ ശ്രമിക്കുന്നുവെന്നാണ് 35കാരിയായ ഷഫീനയുടെ പരാതി. പലതവണ കെഞ്ചി പറഞ്ഞിട്ടും ഭര്‍ത്താവ് തീരുമാനത്തില്‍ നിന്ന് പിന്നോക്കം പോയില്ല. ഇതിനെതുടര്‍ന്നാണ് പേരോടുള്ള ഭര്‍ത്താവിന്‍റെ വീട്ടുമുറ്റത്ത് ഷഫീനയും മൂന്ന് മക്കളും കുത്തിയിരുപ്പ് സമരം തുടങ്ങിയത്. ഭര്‍ത്താവ് വിദേശത്തായതിനാല്‍ വീട് അടച്ചിട്ട നിലയിലായിരുന്നു.

തൊട്ടടുത്ത് തന്നെയാണ് ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍ താമസിക്കുന്നത്. സമരത്തെച്ചൊലി ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി.പതിനൊന്ന് വര്‍ഷം മുമ്പാണ് ഷഫീനയെ ഫാഫി വിവാഹം ചെയ്തത്. മുന്നു വര്‍ഷം മുമ്പ് ഇവര്‍ കുടുംബസമേതം ഗള്‍ഫിലേയ്ക്ക് പോയി. ഒരുമാസത്തിന് ശേഷം ഷാഫി കുടുംബത്തെ നാട്ടിലേയ്ക്ക് അയച്ചു. വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍ സ്വന്തം വീട്ടിലേയ്ക്ക് പോകാനും ഭാര്യയ്ക്ക് നിര്‍ദേശം നല്‍കി. പിന്നീട് യാതൊരു ബന്ധവുമില്ല. ഫോണില്‍ പോലും കിട്ടാതായെന്ന് ഷഫീന പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നാണ് ഷാഫിയുടെ ബന്ധുക്കളുടെ പ്രതികരണം. 

MORE IN KERALA
SHOW MORE
Loading...
Loading...