ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപാതയുടെ രൂപരേഖ തയാറായി

tunnelroad-03
SHARE

കോഴിക്കോട്–വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപാതയുടെ രൂപരേഖ തയാറായി. കൊങ്കണ്‍ റെയില്‍വേയാണ് സര്‍വേ നടത്തി എട്ടേമുക്കാല്‍ കിലോമീറ്റര്‍ ദൂരം വരുന്ന പദ്ധതിയുടെ രൂപരേഖ തയാറാക്കിയത്. പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ച റിപ്പോര്‍ട്ട് അന്തിമ അനുമതിക്കായി മുഖ്യമന്ത്രിയുടെ മുന്‍പിലാണുള്ളത്.

വനമുള്ള മലയാണ് തുരക്കുന്നതെങ്കിലും സ്വകാര്യ വ്യക്തികളുടെ സ്ഥലത്താണ് ആരംഭവും അവസാനവും. ആകെയുള്ള എട്ടേമുക്കാല്‍ കിലോമീറ്ററില്‍ ഏഴുകിലോമീറ്റര്‍ തൊള്ളായിരത്തി അമ്പത് മീറ്ററാണ് തുരങ്കത്തിന്റെ നീളം. പതിമൂന്നരമീറ്ററാണ് വീതി. ഇതില്‍ ഏഴര മീറ്ററായിരിക്കും റോഡ്. മുത്തപ്പന്‍പുഴയ്ക്ക് കുറുകെ 130 മീറ്റര്‍ നീളത്തില്‍ പാലം നിര്‍മിക്കണം. ഇതുള്‍പ്പെട അരകിലോമീറ്ററോളം അപ്രോച്ച് റോഡാണ് കോഴിക്കോട് ജില്ലയിലുള്ളത്. വയനാട്ടില്‍ ഇരുന്നൂറ്റിയന്‍പത് മീറ്ററാണ് അപ്രോച്ച് റോഡ്. സര്‍ക്കാര്‍ ഈ രൂപ രേഖ അംഗീകരിച്ചാല്‍ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പടെയുള്ള നടപടികളിലേക്ക് കടക്കും. നിലവില്‍ നടക്കുന്ന പരിസ്ഥിതി ആഘാത പഠനം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഇതുകൂടി ലഭിച്ചശേഷമെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി അപേക്ഷ നല്‍കു. 

വനത്തിനുള്ളില്‍ നേരിട്ട് നിര്‍മാണമില്ലാത്തതിനാല്‍ കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍. 

MORE IN KERALA
SHOW MORE
Loading...
Loading...