ലീഗില്‍ നിന്ന് തിരുവമ്പാടി മണ്ഡലം ഏറ്റെടുക്കാനൊരുങ്ങി കോണ്‍ഗ്രസ്

thiruvambady-04
SHARE

നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്്ലിം ലീഗില്‍ നിന്ന് തിരുവമ്പാടി മണ്ഡലം ഏറ്റെടുക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. രണ്ട് പതിറ്റാണ്ടായി കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസിന് എംഎല്‍എമാരില്ലാത്തതിന്‍റെ ക്ഷീണം തിരുവമ്പാടിയിലൂടെ തീര്‍ക്കാനാകുമെന്നാണ് നേതൃത്വത്തിന്‍റെ പ്രതീക്ഷ. എന്നാല്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും സീറ്റില്‍ കണ്ണുവച്ചിട്ടുണ്ട്. 

തിരുവമ്പാടി. ക്രൈസ്തവ സഭകള്‍ക്ക് സ്വാധീനമുള്ള മലയോര മേഖല. എല്‍ഡിഎഫിന്‍റെ കയ്യിലാണ് നിലവില്‍ മണ്ഡലം. യുഡിഎഫില്‍ മുസ്്ലിം ലീഗിന്‍റെ സീറ്റാണിത്. എന്നാല്‍ ഇക്കുറി തിരുവമ്പാടി കോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ ലീഗ് ഒരുക്കമാണ്. പകരം കൊയിലാണ്ടി നല്‍കണമെന്നാണാവശ്യം. മുന്‍ എംഎല്‍എ സി.മോയിന്‍ കുട്ടിയുടെ മരണവും മണ്ഡലത്തില്‍ കുറച്ചുകാലമായി നടക്കുന്ന മുസ്്്ലിം വിരുദ്ധ പ്രചാരണങ്ങളും തിരുവമ്പാടി വിട്ടുനല്‍കാന്‍ ലീഗിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.  തിരുവമ്പാടി ഏറ്റെടുക്കുന്നതില്‍ കോണ്‍ഗ്രസിനും എതിര്‍പ്പില്ല. കാരണം കോണ്‍ഗ്രസിന് ശക്തമായ വേരുള്ള മണ്ണാണിതെന്ന് നേതൃത്വം വിലയിരുത്തുന്നു. മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ കെപിസിസി വൈസ് പ്രസിഡന്‍റ് ടി. സിദ്ധിഖിനാണ് സാധ്യത കൂടുതല്‍. 

എന്നാല്‍ തിരുവമ്പാടിയില്‍ കണ്ണുവച്ചുള്ള പ്രവര്‍ത്തനം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഊര്‍ജിതമാക്കി കഴിഞ്ഞു. പറ്റിയാല്‍ പി.ജെ. ജോസഫിന്‍റെ മകന്‍ അപു ജോണ്‍ ജോസഫിനെ മല്‍സരരംഗത്തിറക്കണമെന്നും ജില്ലാഘടകം ആവശ്യപ്പെട്ടിട്ടുണ്ട്. 

MORE IN KERALA
SHOW MORE
Loading...
Loading...