വിജയ് സിനിമ റിലീസ് ദിവസം കാണണം; കൈക്കുഞ്ഞുമായി തിയറ്ററിലെത്തി യുവതി

aiswarya-14
ചിത്രം: ഹരിലാൽ, മനോരമ
SHARE

വിജയ് സിനിമ റിലീസ് ദിവസം കാണുന്ന ശീലം തെറ്റിക്കാൻ ഐശ്വര്യ തയ്യാറായില്ല. ഇക്കുറി പക്ഷേ ആറു മാസം പ്രായമുള്ള മകൾ പൂജയും ഒപ്പമുണ്ടായിരുന്നുവെന്ന് മാത്രം. മൈസൂർ സ്വദേശിനിയാണ് ഐശ്വര്യ. മീൻ പിടിക്കുന്നതിനായാണ് കുടുംബത്തോടൊപ്പം ഏറ്റുമാന്നൂരിൽ വന്ന് താമസമായത്. കോവിഡ് പ്രതിസന്ധി നീങ്ങി തിയറ്ററുകള്‍ തുറന്നതോടെ ആശങ്കയേതുമില്ലാതെ പൂജയുമായി കോട്ടയം അഭിലാഷ് തിയറ്ററിൽ എത്തിയത്.

കടുത്ത വിജയ് ആരാധകരാണ് ഐശ്വര്യയും കുടുംബവും. കൈക്കുഞ്ഞുമായെത്തിയ ഐശ്വര്യയെ കണ്ട് ആദ്യം ക്യൂു നിന്നവർ അമ്പരന്നുവെങ്കിലും വിജയ് ആരാധന മനസിലായതോടെ അമ്പരപ്പ് സന്തോഷത്തിന് വഴിമാറി. കോവിഡ് പ്രതിസന്ധിയെ തുടർന്ന് 10 മാസമായി സംസ്ഥാനത്തെ തിയറ്ററുകള്‍ അടഞ്ഞു കിടക്കുകയായിരുന്നു. കേരളത്തിൽ മാത്രം 500 –ലേറെ തിയറ്ററുകളിലാണ് വിജയ് ചിത്രം മാസ്റ്റർ പ്രദർശിപ്പിക്കുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...