കൊച്ചി നഗരത്തിന് നാണക്കേടായി മാലിന്യമതിൽ

wastekakkanad-04
SHARE

കൊച്ചി നഗരത്തിന് നാണക്കേടായി മാലിന്യമതില്‍.  കാക്കനാട് കുന്നുംപുറത്താണ് റോഡരികിലേക്ക് വലിച്ചെറിയുന്ന മാലിന്യം കമ്പിവേലിയില്‍ കുരുങ്ങി മതിലുപോലെ വ്യാപിച്ച് കിടക്കുന്നത്. 

മെട്രോ സിറ്റി പദ്ധതിയ്ക്കായി കൈമാറിയ സ്ഥലത്താണ് ഈ മാലിന്യ കൂമ്പാരം. രാത്രികാലങ്ങളില്‍ വാഹനങ്ങളിലും മറ്റുമെത്തി ഇവിടേക്ക് മാലിന്യം വലിച്ചെറിയുന്നത് പതിവാണ്. വലിച്ചെറിയുന്ന മാലിന്യങ്ങള്‍ കമ്പിവേലിയില്‍ കുരുങ്ങി കിടക്കും. ഓരോ ദിവസവും ഇവിടെ നേരം പുലരുന്നത് ഇത്തരമൊരു മാലിന്യമതിലിന്‍റെ കാഴ്ചയുമായാണ്. ദിവസവും ഇവിടെ നിന്ന് മാലിന്യം നീക്കുന്നുണ്ടെങ്കിലും ഒരു ഫലവുമില്ലെന്നാണ് ശുചീകരണ തൊഴിലാളികളുടെ പരാതി. 

വലിച്ചെറിയുന്ന മാലിന്യങ്ങള്‍ കവറുകള്‍ പൊട്ടി പരിസരമാകെ വ്യാപിച്ചു കിടക്കുന്നു. ഈ മാലിന്യമല വലിയ ആരോഗ്യപ്രശ്നമുണ്ടാക്കുമെന്ന ആശങ്ക പരിസരവാസികള്‍ക്കുമുണ്ട്. 

മാലിന്യമെറിയുന്നത് തടയാന്‍ സ്പെഷല്‍ സ്ക്വാഡ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാമെന്നാണ് അധികൃതരുടെ ഉറപ്പ്. ദുര്‍ഗന്ധം മൂലം മൂക്കുപൊത്താതെ പോകാന്‍ കഴിയാത്ത അവസ്ഥയാണ് ഇവിടെ. മാലിന്യം തള്ളുന്നത് തടയാന്‍ നിരീക്ഷണ ക്യാമറകളടക്കം ഫലപ്രദമായ സംവിധാനങ്ങള്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

MORE IN KERALA
SHOW MORE
Loading...
Loading...