'ഷഫീഖിനെ പൊലീസ് തല്ലിക്കൊന്നതാണ്'; കഴുത്തിൽ അമർത്തി ചവിട്ടിയ പാട്; വിതുമ്പി കുടുംബം

ismayil-14
മരിച്ച ഷെഫീഖിന്റെ പിതാവ്
SHARE

സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിലായിരുന്ന യുവാവ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ കുടുംബം.  ഷഫീഖിനെ പൊലീസ് തല്ലിക്കൊന്നതാണെന്ന് പിതാവ് ഇസ്മയിൽ ആരോപിച്ചു.ചൊവ്വാഴ്ച പുലർച്ചെ വട്ടകപ്പാറയ്ക്കു സമീപത്തെ വീട്ടിൽ നിന്നാണു ഷെഫീക് മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കൊണ്ടുപോയ സമയത്തും അതിനു ശേഷവും ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിച്ചില്ല. ഏതു കേസിനാണെന്നു പോലും പറയാതെയാണു കൊണ്ടുപോയത്. ജയിലിൽ നിന്ന് ആശുപത്രിയിലേക്കു കൊണ്ടുവന്നതും വൈകിയാണ് അറിയിച്ചത്.

'അങ്ങനെ സംഭവിക്കണമെന്നു പൊലീസിന് ഉദേശമുണ്ടായിരുന്നു. അതുകൊണ്ടാണ് എറണാകുളത്തു നിന്നു കൊണ്ടുവന്നതു പോലും അറിയിക്കാതിരുന്നത്. പൊലീസ് അവനെ തല്ലിക്കൊന്നതാണ്. നെറുകയിൽ വലിയ മുറിവുണ്ട്. അടിവയറ്റിലും നടുവിന്റെ പിന്നിലും നീല നിറത്തിലുള്ള പാടുമുണ്ട്. നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരനായിരുന്നു അവൻ. സഹിക്കാൻ പറ്റുന്നതിലേറെ തല്ലിയതു കൊണ്ടാണു മരിച്ചത്. നിത്യരോഗിയാണ് അവന്റെ ഭാര്യ. ഇൻസ്റ്റാൾമെന്റ് വ്യാപാരം നടത്തിയായിരുന്നു ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്'.  ഇസ്മയിൽ വിതുമ്പി പറയുന്നു.

ആളെ തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ ഷെഫീക്കിന്റെ മുഖത്തു പൊലീസ് മർദിച്ചുവെന്നാണ് സഹോദരൻ പറയുന്നത്. തലയുടെ പിന്നിലെ മുറിവിൽ പത്തിൽ കൂടുതൽ തുന്നലുണ്ട്. വയറിലും നടുവിലുമെല്ലാം ചതഞ്ഞ പാടുകളും രക്തം കട്ട പിടിച്ച പോലെയുള്ള അടയാളങ്ങളുമുണ്ട്. ആരോ കഴുത്തിൽ വിരലുകൾ അമർത്തിപ്പിടിച്ച് ചവിട്ടിയ പോലെയുണ്ട് അടയാളങ്ങളുണ്ടെന്നും സഹോദരൻ സമീർ വെളിപ്പെടുത്തി.

കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ ഷഫീഫ് മരിച്ചിരുന്നുവെന്നും ദുരൂഹ മരണത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. 

MORE IN KERALA
SHOW MORE
Loading...
Loading...