3500 അടി ഉയരത്തിൽ നിന്നുള്ള കാഴ്ച; ആമപ്പാറയില്‍ വാച്ച് ടവര്‍ വരുന്നു

Specials-HD-Thumb-Aamappara-Watch-Tower
SHARE

കിഴക്ക് മധുര മീനാക്ഷി ക്ഷേത്രം വരെയും പടിഞ്ഞാറ് ആലപ്പുഴ കടപ്പുറം വരെയുമുള്ള  കാഴ്ചയുടെ വാതായനങ്ങള്‍ തുറക്കാന്‍ ഇടുക്കി  ആമപ്പാറയില്‍  വാച്ച് ടവര്‍ നിര്‍മിക്കാനൊരുങ്ങി ഡിടിപിസി. സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിൽ നിന്നുള്ള  കാഴ്ചകളാണ് സാധ്യമാകുന്നത്.

പശ്ചിമഘട്ട മലനിരയുടെ നെറുകയിൽ പ്രകൃതി ഒരുക്കിയ –ആമയോട് സാദൃശ്യമുള്ള കൂറ്റൻ പാറയാണ് നെടുങ്കണ്ടം ആമപ്പാറയിലെ ഏറ്റവും പ്രധാന ആകർഷണം.

മലയോര ജില്ലയായ ഇടുക്കിയിൽ നിന്ന് കടലു കാണാനുള്ള അവസരമാണ് ടൂറിസം ഡിപ്പാർട്ട്മെൻ്റ്റ് കേരള-തമിഴ്നാട് അതിർത്തിയായ ആമപ്പാറയിൽ യാഥാർഥ്യമാക്കുന്നത്. രണ്ടേകാൽകോടി രൂപയുടെ ടൂറിസം വികസന പദ്ധതികളുടെ ഭാഗമായാണ് വാച്ച് ടവർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുങ്ങുന്നത്. സന്ദർശകരുടെ എണ്ണം ഓരോ വർഷവും കൂടി വരുന്ന സാഹചര്യത്തിലാണ് പുതിയ സൗകര്യങ്ങൾ. തമിഴ്നാടിന്റെ മനോഹാരിതയും വലിയ പാറകളും നിറഞ്ഞതാണ് ആമപ്പാറ. 

ഓഫ്റോഡ് ജീപ്പ് സവാരിയുള്ളതിനാൽ നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടേയ്ക്ക്  എത്തുന്നത്. വാച്ച് ടവറിൽ സ്ഥാപിക്കുന്ന ബൈനാക്കുലറിലൂടെയാണ് മധുര മീനാക്ഷി ക്ഷേത്രത്തിന്റെയും,  ആലപ്പുഴ കടപ്പുറത്തിന്റെയുമൊക്കെ ദൃശ്യവിസ്മയം സാദ്ധ്യമാവുക. 12 മീറ്റർ ഉയരത്തിലാണ് ആമപ്പാറയുടെ മുകളിൽ വാച്ച് ടവർ നിർമ്മിക്കുന്നത്. സ്റ്റീൽ അതോരിറ്റി ഓഫ് ഇന്ത്യയ്ക്കാണ് നിർമ്മാണ ചുമതല. ഇത് ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.  മാർച്ച് അവസാനത്തോടെ പദ്ധതി യാഥാർഥ്യമാകും.

സഞ്ചാരികൾ അപകടത്തിൽപെടുന്നത് ഒഴിവാക്കുന്നതിനായി സ്റ്റീലിൽ തയാറാക്കുന്ന  സുരക്ഷാവേലി നിർമ്മാണം പൂർത്തിയായി. ഇതുകൂടാതെ നിരവധി ഇരിപ്പിടങ്ങൾ,  ആകാശ ഊഞ്ഞാൽ എന്നിവയും നിർമിക്കുന്നുണ്ട്.  അടുത്തഘട്ടത്തിൽ ഹാങ്ങിങ് ബ്രിഡ്ജ് ഉൾപ്പെടെ സ്ഥാപിക്കും. 

MORE IN KERALA
SHOW MORE
Loading...
Loading...