പ്രസംഗമികവിന് മോദിയുടെ പ്രശംസ നേടി കേരളത്തിന്‍റെ മുംതാസ്: വിഡിയോ

modi-mumthas-tweet
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശംസ നേടി വീണ്ടും കേരളത്തില്‍ നിന്നൊരു പെണ്‍കുട്ടി. നാഷണൽ യൂത്ത് പാർലമെന്റ് ഫെസ്റ്റിവലിൽ മുംതാസ് നടത്തിയ പ്രസംഗത്തിന്റെ വിഡിയോ മോദി ട്വിറ്ററിൽ പങ്കുവച്ചു. അരുവിത്തറ സെന്‍റ് ജോർജ് കോളേജിലെ മൂന്നാം വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർഥിനിയാണ് മുംതാസ്. ഡൽഹിയിൽ ദേശീയ യൂത്ത് പാർലമെന്‍റിൽ നടത്തിയ പ്രസംഗത്തിന്റെ നാലുമിനിറ്റോളം ദൈർഘ്യമുള്ള വിഡിയോയാണ് മോദി പങ്കുവച്ചിരിക്കുന്നത്. 

നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തു നടന്ന പ്രസംഗ മത്സരത്തിൽ വിജയിച്ചതോടെയാണ് മുംതാസിന് ദേശീയ തലത്തിൽ അവസരം ലഭിച്ചത്. പാർലമെന്‍റിലെ പ്രസംഗ മികവ് പരിഗണിച്ച് ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കാൻ മുംതാസിന് അവസരം ലഭിച്ചിട്ടുണ്ട്. വിഡിയോ കാണാം.

MORE IN KERALA
SHOW MORE
Loading...
Loading...