സ്ഥാനാർഥിത്വം, ബിജെപിയിൽ തർക്കം; അവകാശവാദവുമായി മുരളീധര വിഭാഗം

bjp
SHARE

നിയമസഭാ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കോഴിക്കോട് ബി.ജെ.പിയില്‍ തര്‍ക്കം. അബ്ദുള്ളക്കുട്ടിയും എം.ടി രമേശും ഉള്‍പ്പെടെ പ്രമുഖര്‍ മത്സരിക്കുന്ന ജില്ലയില്‍ മുരളീധര വിഭാഗം കൂടുതല്‍ സീറ്റുകളില്‍ അവകാശവാദം ഉന്നയിച്ച് കഴിഞ്ഞു

കെ.സുരേന്ദ്രന്റെ സ്വന്തം ജില്ലയായ കോഴിക്കോടിന്റെ ചുമതല പക്ഷെ കോര്‍കമ്മിറ്റി അംഗവും പാര്‍ട്ടിയിലെ സീനിയര്‍ ജനറല്‍സെക്രട്ടറിയുമായ എംടി രമേശിനാണ്,കോഴിക്കോട് നോര്‍ത്ത് മണ്ഡലം എംടി രമേശ് മത്സരിക്കുകയാണെങ്കില്‍ അവിടെ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്ന സംസ്ഥാനസെക്രട്ടറി പി രഘുനാഥിന് മറ്റൊരു മണ്ഡലം നല്‍കണം,നോര്‍ത്തില്ലെങ്കില്‍ രഘുനാഥിന് താല്‍പര്യമുള്ളത് സൗത്തിലാണ്,പക്ഷെ സൗത്തില്‍ പാര്‍ട്ടി ജില്ലാപ്രസിഡന്റ് വി.കെ സജീവന്‍ ഇതിനകം വോട്ടുചേര്‍ക്കല്‍ ഉള്‍പ്പെടെ കാര്യമായി പണി തുടങ്ങികഴിഞ്ഞു.സൗത്തില്‍ മത്സരിക്കാന്‍ മുരളീധര വിഭാഗം കരുതിവെച്ചിരുന്ന പേര് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍കൃഷ്ണനാണ്.സൗത്തില്‍ സജീവന്‍ പിടിമുറുക്കിയാല്‍ സംസ്ഥാന െസക്രട്ടറി രഘുനാഥിനും യുവമോര്‍ച്ച നേതാവ് പ്രഫുലിനും സീറ്റില്ലാതാകും,രഘുനാഥിനെ അനുനയിപ്പിക്കാന്‍ എലത്തൂര്‍ മണ്ഡലം വെച്ചുനീട്ടിയാല്‍ മുരളീധര പക്ഷത്തെ സീനിയര്‍ േനതാവും സംസ്ഥാന വൈസ്പ്രസിഡന്റുമായി വിവി രാജന് സീറ്റുണ്ടാകില്ല.

പ്രഫുലിനെ കൊയിലാണ്ടിയിലോ വടകരയിലോ പരിഗണിക്കേണ്ടി വരും,ദേശീയവൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടിയ്ക്കായി പരിഗണിക്കുന്നത് കുന്ദമംഗലം സീറ്റാണ്,അബ്ദുള്ളക്കുട്ടിയില്ലെങ്കില്‍ ജില്ലാപ്രസിഡന്റ് വികെ സജീവന്‍ തന്നെ കുന്ദമംഗലത്ത് മത്സരിക്കും,കുന്ദമംഗലം മാത്രം മതിയെന്നാണ് സംസ്ഥാന സെക്രട്ടറി പ്രകാശ്ബാബുവിന്റെ നിലപാട് പക്ഷെ കഴിഞ്ഞ തവണ മത്സരിച്ച ബേപ്പൂരില്‍ തന്നെയാകും പ്രകാശ്ബാബുവിനെ ഇത്തവണ പരിഗണിക്കുക,ഒബിസി മോര്‍ച്ച നേതാവ് എന്‍പി രാധാകൃഷ്ണന്‍ ഉള്‍പ്പെടെ മുരളീധര വിഭാഗത്തില്‍ നിന്നുള്ള മറ്റ് േനതാക്കളും  കോഴിക്കോട് സീറ്റിന് വേണ്ടി ഗ്രൂപ്പ് പരിഗണനയിലുള്ളവരാണ്,കടുംപിടുത്തം തുടര്‍ന്നാല്‍ കോഴിക്കോട് ജില്ലയിലെ സ്ഥാനാര്‍ഥിത്വം വലിയ ഗ്രൂപ്പ് പോരിന് വഴിവെച്ചേക്കും.

MORE IN KERALA
SHOW MORE
Loading...
Loading...