പോക്സോ കേസ് ഇരയായ 14കാരിയുടെ മരണം; ഒഴിഞ്ഞുമാറി സംരക്ഷണകേന്ദ്രം; പ്രതിഷേധം

poscocasedeath
SHARE

കൊച്ചി കാക്കനാട്  സ്വകാര്യ സംരക്ഷണകേന്ദ്രത്തില്‍ പോക്സോ കേസ് ഇരയായ പതിന്നാലുകാരി മരിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറി സംരക്ഷണകേന്ദ്രം  ഉടമയും ശിശുക്ഷേമ സമിതിയും.  മരണം അറിയിച്ചില്ലെന്നും സംരക്ഷണകേന്ദ്രത്തിന് വീഴ്ചപറ്റിയെന്നും  ശിശുക്ഷേമ സമതി കുറ്റപ്പെടുത്തുമ്പോള്‍ ഡോക്ടര്‍ സ്ഥിരീകരിച്ചശേഷം മരണവിവരം അറിയച്ചെന്നാണ് സംരക്ഷണകേന്ദ്രം ഉടമ വ്യക്തമാക്കുന്നത്. കുട്ടിയുടെ മൃതദേഹവുമായി സംരക്ഷണകേന്ദ്രത്തിനു മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചു. മരണത്തില്‍ പൊലീസ് കേസെടുത്തു 

കാക്കനാട് സ്വകാര്യ സംരക്ഷണകേന്ദ്രത്തില്‍  പോക്സോ കേസ് ഇരയായ പതിന്നാലുകാരി മരിച്ചത് തിങ്കളാഴ്ചയാണ്.  കുട്ടിയുടെ രോഗവിവരവും  മരണവും അറിയിച്ചിലെന്നാണ് ശിശുക്ഷേമസമിതി അധ്യക്ഷ കുറ്റപ്പെടുത്തുന്നത്. സ്വകാര്യ സംരക്ഷണകേന്ദ്രത്തിന്  വീഴ്ചപറ്റി.

വീഴ്ചയുണ്ടായിട്ടില്ലെന്നാണ് സംരക്ഷണകേന്ദ്ര ഉടമയുടെ ന്യായീകരണം.കുട്ടിയുടെ രോഗവിവരം സി.ഡബ്ല്യൂ.സിയ്ക്ക് നേരത്തെ അറിയാമായിരുന്നു. മരണം അറിയിക്കാന്‍ വൈകി എന്നത് ശരിയല്ല.  ഡോക്ടര്‍ എത്തി സ്ഥിരീകരിച്ചതിനുശേഷമാണ് മരണവിവരം അറിയിച്ചത്. കോവിഡ് സാഹചര്യമായതിനാലാണ് കുട്ടിയെ അടുത്തുള്ള ഹോമിയോ ആശുപത്രിയില്‍ മാത്രം കാണിച്ചതെന്നും ഉടമ സിസ്റ്റര്‍ ജൂലിയറ്റ്.

പെണ്‍കുട്ടിയുടെ സംരക്ഷണ ചുമതലയില്‍ വീഴ്ചവരുത്തിയ ശിശുക്ഷേമസമിതി കുട്ടിയെ കാണാന്‍ ബന്ധുക്കളെ പോലും അനുവദിച്ചില്ലെന്ന് 

ആരോപിച്ച് മൃതദേഹവുമായി ബന്ധുക്കള്‍ സംരക്ഷണകേന്ദ്രത്തിനുമുന്നില്‍ പ്രതിഷേധിച്ചു. പോസ്റ്റ്മോര്‍ട്ട് റിപ്പോര്‍ട്ട് പ്രകാരം കുട്ടിയുടെ മരണകാരണം ന്യുമോണിയ ആണെന്നും ചൂണ്ടിക്കാട്ടിയ പൊലീസ് ബന്ധുക്കളടുെട പരാതിയില്‍ കേസെടുത്തു.  

കുട്ടിയുടെ മരണത്തില്‍ കേസെടുത്ത ബാലാവകാശ കമ്മിഷന്‍ കലക്ടറോടും  പൊലീസ് മേധാവിയോടും റിപ്പോര്‍ട്ട് തേടി. ആലുവ സ്വദേശിനിയായ പെണ്‍കുട്ടിയെ 2019 മാര്‍ച്ചില്‍ അയല്‍വാസി പീഡിപ്പിച്ചുവെന്നാണ് കേസ്. കേസെടുത്തതിന് പിന്നാലെയാണ് ശിശുക്ഷേമസമിതി ഇടപെടലിനെ തുടര്‍ന്ന്  പെണ്‍കുട്ടിയെ ചിറ്റേത്തുകരിയിലെ അഗതി മന്ദിരത്തിലേക്ക് മാറ്റിയത്. 

MORE IN KERALA
SHOW MORE
Loading...
Loading...