വയറും മനസ്സും നിറയും, ബില്ലില്ല; സ്നേഹം വിളമ്പും ഭക്ഷണശാല

fud
SHARE

പണമില്ലാത്തതിന്റെ പേരില്‍ കൊച്ചി നഗരത്തിലാര്‍ക്കും വിശക്കില്ല. കപ്പൂച്ചിന്‍ മെസ്സില്‍ അതിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. ശാന്തിഗിരി കപ്പൂച്ചിന്‍ ആശ്രമം നേതൃത്വം നല്‍കുന്ന മെസ്സിലെത്തുന്നവരുടെ എണ്ണം ദിവസേനെ ഉയരുകയാണ്.

ചെലവിനെ കുറിച്ച് ചിന്തിക്കാതെ ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന സ്ഥലം. അതാണ് കപ്പൂച്ചിന്‍ മെസ്സ്. ഏറെ ബഹുമാനത്തോടെയും അതിലേറെ സ്നേഹത്തോടെയുമാണ് ഇവിടെയെത്തുന്നവര്‍ക്ക് ഭക്ഷണം വിളമ്പുന്നത്.  കഴിക്കുന്ന ഭക്ഷണത്തിന് ബില്ലില്ല. ഇഷ്ടമുള്ള തുക പുറത്ത് വച്ചിരിക്കുന്ന പോസ്റ്റ് ബോക്സിലിടാം. അതും നിര്‍ബന്ധമില്ല. ഞായറാഴ്ച്ചയൊഴികെ എല്ലാ ദിവസവും മൂന്ന് നേരം  ഇവിടെ ഭക്ഷണം റെ‍‍ഡിയാണ്. വൃത്തിയുടെ കാര്യത്തിലും കപ്പൂച്ചിന്‍ മെസ്സ് മികച്ച്  നില്‍ക്കുന്നു. ചെറിയൊരു പുസ്തകശാലയും ഇവിടെയുണ്ട്. 

അഞ്ച് മാസം മുന്‍പാണ് മെസ്സ് തുടങ്ങിയത്. ഭക്ഷണം പാകം ചെയ്യാനും വിളമ്പാനും പാചകക്കാരെ കൂടാതെ ആശ്രമത്തിലെ അംഗങ്ങളുമുണ്ട്. ചിലര്‍ ഭക്ഷണമെത്തിച്ച് നല്‍കാറുമുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...