സംസ്ഥാനത്ത് കനത്തമഴയും കാറ്റും; ജനുവരിയില്‍ പതിവില്ലാത്തത്

rain-kerala
SHARE

സംസ്ഥാനത്ത് കനത്തമഴയും കാറ്റും. തെക്കന്‍ജില്ലകളിലാണ് അതിശക്തമായ മഴ അനുഭവപ്പെടുന്നത്. കടല്‍ക്ഷോഭത്തിനും കാറ്റിനും ഇടയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്ന മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വരുന്ന രണ്ടു ദിവസം കൂടി കേരളത്തില്‍മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  

ജനുവരിമാസത്തില്‍ ശക്തമായ മഴ പതിവില്ലാത്തതാണ്. എന്നാല്‍ തെക്കന്‍കേരളത്തിലും മധ്യകേരളത്തിലും കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴ തുടരുകയാണ്. തെക്കന്‍കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം ജില്ലയില്‍ ഒാറഞ്ച് അലര്‍ട്ടും കൊല്ലം, പത്തനംടിട്ട ഇടുക്കി, എറണാകുളം , തൃശൂര്‍  ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരത്തും കൊല്ലത്തും കനത്തമഴ ലഭിക്കുന്നുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ വ്യാപകമായി മഴ രേഖപ്പെടുത്തി. ഒറ്റപ്പെട്ട കനത്തമഴക്കും സാധ്യതയുണ്ട്. ശ്രീലങ്കക്കുസമീപം രൂപമെടുത്ത അന്തരീക്ഷചുഴിയാണ് മഴക്ക് കാരണമായത്. വരുന്ന രണ്ട് ദിവസം കൂടി മഴ സാമാന്യം ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ചവരെ സംസ്ഥാനമെമ്പാടും പരക്കെ മഴകിട്ടും. മണിക്കൂറില്‍ 55 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ട്. കടല്‍പ്രക്ഷുബ്ധമാണ്. മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനല്‍കി.  

MORE IN KERALA
SHOW MORE
Loading...
Loading...