പന്തളം നഗരസഭയിലെ തോൽവി; ഏഴ് ഏരിയാ കമ്മറ്റി അംഗങ്ങളെ താക്കീത് ചെയ്ത് സിപിഎം

cpm
SHARE

തദ്ദേശതിരഞ്ഞെടുപ്പിൽ പന്തളം നഗരസഭയിലെ തോൽവിയെ തുടർന്ന്. സി.പി.എം ഏരിയാ കമ്മറ്റി നേതാക്കൾക്കെതിരെയും നടപടി. ഏഴ് ഏരിയാ കമ്മറ്റി അംഗങ്ങളെ  താക്കീത് ചെയ്തു. ഒരു മാസം കൊണ്ട് പ്രവർത്തനം മെച്ചപ്പെടുത്തിയില്ലെങ്കിൽ കമ്മറ്റിയിൽ നിന്ന് പുറത്താക്കാനാണ് തീരുമാനം.

ഏരിയ സെക്രട്ടറിയെ സ്ഥാനത്തു നിന്ന് നീക്കിയതിന് പിന്നാലെയാണ് ഏരിയ കമ്മറ്റിയിലെ ഏഴു അംഗങ്ങളെ താക്കീത് ചെയ്തത്. പ്രവർത്തനം മെച്ചപ്പെടുത്തിയില്ലെങ്കിൽ ഇവരെ നീക്കി പകരം ഏഴു പേരെ കമ്മറ്റിയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു. ഏരിയ സെക്രട്ടറിയെ നീക്കിയതിനെ തുടർന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ബി. ഹർഷകുമാറിന് ചുമതല നൽകി. സി.പി.എം ഭരിച്ചിരുന്ന നഗരസഭയിൽ വലിയ മാർജിനിലാണ് ഇത്തവണ ഇടതുമുന്നണി പരാജയപ്പെട്ടത്.  ബി.ജെ.പി. ഭരണം പിടിക്കുകയും ചെയ്തു. പ്രവർത്തനത്തിലെ വീഴ്ചയാണ് പരാജയകാരണമെന്ന വിലയിരുത്തലിലാണ് സി.പി.എം. നഗരസഭ ഭരണം നഷ്ടപ്പെട്ടെങ്കിലും വോട്ടു നേട്ടത്തിൽ ബി.ജെ.പിയെക്കാൾ മുന്നിലാണ് സി.പി.എം. എന്നും യോഗം വിലയിരുത്തി. നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രവർത്തനം ശക്തിപ്പെടുത്താനും തീരുമാനമായി.

MORE IN KERALA
SHOW MORE
Loading...
Loading...