അന്ന് തരിശുഭൂമി, ഇന്ന് പച്ചപ്പിൽ മുങ്ങിക്കുളിച്ച് ആ അറുപതേക്കർ; കയ്യടി

thrissur
SHARE

തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ തരിശായി കിടന്നിരുന്ന അറുപേതക്കര്‍ ഭൂമി ഇന്ന് മികച്ച കൃഷി ഭൂമിയാണ്. നെല്ലും പച്ചക്കറിയും കൃഷി ചെയ്ത് നാട്ടുകാര്‍ക്ക്  തുച്ഛമായ നിരക്കില്‍ വില്‍ക്കുകയാണ്. സര്‍വതോഭദ്രം കൂട്ടായ്മയാണ് ഈ കാര്‍ഷിക വിപ്ലവത്തിന് പിന്നില്‍. 

തരിശായി കിടന്നിരുന്ന ഈ പ്രദേശം ഇപ്പോള്‍ പച്ചപ്പില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്. അറുപത്തിമൂന്നേക്കറില്‍ നെല്‍കൃഷിയാണ്. പിന്നെ, മുപ്പതേക്കറില്‍  പച്ചക്കറിയും. മൂന്നു വര്‍ഷമെടുത്തു ഈ നിലയില്‍ കൃഷി വിജയത്തിെലത്താന്‍. സര്‍വതോഭദ്രം എന്ന കൂട്ടായ്മയാണ് ഇതിനു പിന്നില്‍. ഋഷഭയാഗം എന്ന  പേരില്‍ ഉല്‍സവഛായയില്‍ തുടങ്ങിയ കൃഷിയിറക്കല്‍ ഇപ്പോള്‍ നാടിന് മുതല്‍ക്കൂട്ടാണ്. വിഷമില്ലാത്ത പച്ചക്കറി നാട്ടുകാര്‍ക്ക് കിട്ടുകയാണ് തുച്ഛമായ  നിരക്കില്‍. ഇതിനെല്ലാം പുറമെ, തരിശായി ഉപയോഗശൂന്യമായി കിടന്ന മണ്ണ് കൃഷിയ്ക്കനുയോജ്യമായ രീതിയില്‍ മാറ്റിയെടുത്തു. ഈ മേഖലയിലെ  കിണറുകളില്‍ ജലനിരപ്പ് നിലനിര്‍ത്താനും കൃഷി സഹായിച്ചു. 

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഈ കൂട്ടായ്മയുടെ ഭാഗമാണ്. പ്രത്യേക കൗണ്ടര്‍ തുറന്നാണ് കാര്‍ഷിക ഉല്‍പന്നങ്ങള്‍ നാട്ടുകാര്‍ക്ക്  വില്‍ക്കുന്നത്. ഒട്ടേറെ കൃഷിക്കാര്‍ക്കു ഉപജീവന മാര്‍ഗം കൂടിയായി ഈ കാര്‍ഷിക മുന്നേറ്റം. താന്ന്യം, ചാഴൂര്‍ പഞ്ചായത്തുകളിലാണ് ഈ കാര്‍ഷിക മുന്നേറ്റം  നാടിനു ഗുണം ചെയ്തത്. കോവിഡ് കാലത്തും മുടക്കംകൂടാതെ കൃഷി ചെയ്യാന്‍ കഴിഞ്ഞതാണ് മറ്റൊരു നേട്ടം. കൃഷിയിലേക്ക് ആകൃഷ്ടരായി മുന്നോട്ടു  വരുന്ന ചെറുപ്പക്കാര്‍ക്ക് പ്രചോദനമാണ് ഈ കാര്‍ഷിക കൂട്ടായ്മയുടെ വിജയം

MORE IN KERALA
SHOW MORE
Loading...
Loading...