സില്‍വര്‍ലൈന്‍ പാത അലൈമെന്റ് മാറ്റം; നിർദേശത്തിൽ ആശങ്കയിലായി കുടുംബങ്ങൾ

silverline-wb
SHARE

നിര്‍ദിഷ്ട സില്‍വര്‍ലൈന്‍ പാതയുടെ അലൈമെന്റ് മാറ്റണമെന്ന ദക്ഷിണ റെയില്‍വേയുടെ നിര്‍ദേശം കൂടുതല്‍ കുടുംബങ്ങളെ ആശങ്കയിലാഴ്ത്തുന്നു. 

തിരൂര്‍മുതല്‍ കാസര്‍കോട് വരെ നിലവില്‍‌ കണക്കുകൂട്ടിയതിനെക്കാള്‍ കൂടുതല്‍ സ്വകാര്യഭൂമി ഏറ്റെടുക്കേണ്ടിവരും.

നിലവിലെ പാതയ്ക്ക് സമാന്തരമായാണ് തിരൂര്‍ മുതല്‍ കാസര്‍കോട് വരെ സില്‍വര്‍ലൈന്‍ പാതയ്ക്കായി കെ റെയില്‍ അധികൃതര്‍ അലൈമെന്റ് തയ്യാറാക്കിയത്. വളവ് നിവര്‍ത്താനായി ചിലയിടങ്ങളില്‍ ജനവാസമേഖല ഏറ്റെടുക്കാന്‍ സര്‍വേ ആരംഭിച്ചു. ഇവിടെങ്ങളില്‍ ശക്തമായ ജനകീയ സമരം 

തുടരുകയാണ്. ഇതിനിടയിലാണ് ദക്ഷിണ റെയില്‍വേ നിലപാട് അറിയിച്ചത്. ഇന്ത്യന്‍ റെയില്‍വേയ്ക്ക് നാലുവരി പാത നിര്‍മിക്കാനുള്ള സ്ഥലം ഒഴിച്ചിട്ട് അലൈന്‍മെന്റ് തയ്യാറാക്കണമെന്നാണ് നിര്‍ദേശം. 

റോഡില്‍നിന്ന് സുരക്ഷാ മതിലിലേക്കുള്ള ദൂരപരിധി കൂട്ടണമെന്ന നിര്‍ദേശവും കൂടുതല്‍ ഭൂമി ഏറ്റെടുക്കാന്‍ കാരണമാകുമെന്ന് സമരസമിതി പറയുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...