മിഠായിത്തെരുവിലെ വാഹനഗതാഗതം; ഉന്നതതലയോഗം വിളിക്കുമെന്ന് മേയർ

firstcouncil-2
SHARE

മിഠായിത്തെരുവില്‍ വാഹന ഗതാഗതം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിക്കുമെന്ന് കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ബീന ഫിലിപ്പ്.ഒരു മാസത്തിനുള്ളില്‍ തെരുവു വിളക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും മേയര്‍ അറിയിച്ചു. പുതിയ ഭരണ സമിതിയുടെ ആദ്യ കൗണ്‍സിലിനു ശേഷം സംസാരിക്കുകയായിരുന്നു മേയര്‍ 

കോഴിക്കോട്ടെ ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളായിരുന്നു ആദ്യ കൗണ്‍സിലില്‍ അംഗങ്ങള്‍ മേയര്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്.മിഠായിത്തെരുവില്‍ വാഹനഗതാഗതം അനുവദിക്കണമെന്ന്  ഒട്ടുമിക്ക കൗണ്‍സിലര്‍മാരും ആവശ്യപ്പെട്ടു. കോര്‍പറേഷന് ഒറ്റക്ക് തീരുമാനം എടുക്കാന്‍ കഴിയാത്തതിനാല്‍ ഉന്നതതലയോഗം വിളിക്കാമെന്ന് മേയര്‍ അറിയിച്ചു. മാലിന്യ സംസ്കരണമാണ് നിലവില്‍ നേരിടുന്ന പ്രധാന വെല്ലുവിളി.മാലിന്യത്തില്‍ നിന്നു വൈദ്യുതി ഉണ്ടാക്കാനുള്ള പദ്ധതിയും പരിഗണനയിലുണ്ട്. തെരുവു വിളക്കുമായി ബന്ധപ്പെട്ട് പ്രത്യേക മേല്‍നോട്ടസമിതി രൂപീകരിച്ച് ഒരുമാസം കൊണ്ട് തന്നെ എല്ലാ വിളക്കുകളും കത്തിക്കും .

ചെറുവണ്ണൂരിലെ തീപ്പിടുത്തതിന്റെ പശ്ചാത്തലത്തില്‍ ഇത്തരം അപകടങ്ങള്‍ വരുത്തുന്നവര്‍ക്ക് ചുമത്തുന്ന ഫീസ് വര്‍ധിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.  ഉന്നയിച്ച ആവശ്യങ്ങളോട് നല്ല പ്രതികരണമാണ് ഉണ്ടായതെന്ന് പ്രതിപക്ഷം  കേന്ദ്ര കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന പ്രമേയം വോട്ടിനിട്ടാണ് കൗണ്‍സില്‍ പാസാക്കിയത്

MORE IN KERALA
SHOW MORE
Loading...
Loading...