തെങ്ങോലയില്‍ തെളിയുന്ന മുഖങ്ങള്‍; അപൂർവ്വ കലാസൃഷ്ടി; കൗതുകം

akshaya
SHARE

പലതരത്തിലുള്ള കലാ സൃഷ്ടികള്‍ നമ്മള്‍ കണ്ടിട്ടുണ്ട്.എന്നാല്‍ തെങ്ങോലയില്‍ മുഖങ്ങള്‍ കൊത്തിയെടുക്കുന്നത് അപൂര്‍വ്വം. അത്തരത്തിലുള്ള കലാ സൃഷ്ടിയില്‍ കഴിവു തെളിയിച്ചിരിക്കുകയാണ് കോഴിക്കോട് കുന്നമംഗലം പടനിലം സ്വദേശിനി അക്ഷയ

ചിത്ര രചന ഇഷ്ടമാണ്. പുതുതായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ലീഫ് ആര്‍ട്ടില്‍ എത്തിച്ചത്.ആദ്യം പരീക്ഷണം നടത്തിയത് പ്ലാവിലയിലായിരുന്നു. 

പ്രമുഖരുടെ മുഖം പ്ലാവിലയില്‍ കൊത്തിയെടുത്തു. പീന്നീട് പ്രധാനമന്ത്രിമാരുെട പേരുകളും . ഇത് ഇന്ത്യാ ബുക്ക് ഒാഫ് റെക്കോഡ്സില്‍ ഇടം പിടിക്കുകയും ചെയ്തു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് തെങ്ങോലയില്‍ മുഖങ്ങള്‍ കൊത്തിയെടുക്കാമെന്ന് മനസിലാക്കിയത്.നിവിന്‍ പോളിയുടെ മുഖമായിരുന്നു ആദ്യമായി 

ഇങ്ങനെ കൊത്തിയെടുത്തത്. അല്‍പം ബുദ്ധിമുട്ടുള്ള പണിയാണിത്

ഒരു ദിവസം കൊണ്ട് ഒരോലയില്‍ നാലു മുഖങ്ങള്‍ കൊത്തിയെടുക്കും. ഇന്‍സ്റ്റഗ്രാമിലൂടെ ഇത് കണ്ട് പ്രമുഖര്‍ ഉള്‍പ്പടെ നിരവധിപ്പേരാണ് അഭിനന്ദനമറിയിക്കുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...