പക്ഷിപ്പനി; ഇടുക്കി ജില്ലയിലെ അതിർത്തി ചെക്‌പോസ്റ്റുകളില്‍ പരിശോധന ശക്തം

BORDER
SHARE

കോട്ടയം, ആലപ്പുഴ ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഇടുക്കി ജില്ലയിലെ അതിർത്തി ചെക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി 

മൃഗസംരക്ഷണ വകുപ്പ്. കമ്പംമേട്, ബോഡിമെട്ട്, കുമളി ചെക്ക് പോസ്റ്ററുകളിൽ മൃഗസംരക്ഷണ വകുപ്പിന്റെ മുഴുവൻ സമയ പരിശോധന ആരംഭിച്ചു.

ഇടുക്കി ജില്ലയിൽ കമ്പംമേട്, ബോഡിമെട്ട്, കുമളി എന്നിവിടങ്ങളിൽ മാത്രമാണ് വെറ്റിനറി ചെക്ക് പോസ്റ്റുകൾ ഉള്ളത്.തമിഴ്‌നാട്ടില്‍ നിന്ന് ജില്ലയിലേക്ക് ബ്രോയിലര്‍ കോഴികളെ എത്തിക്കുന്ന പ്രധാന മാര്‍ഗമാണ് കമ്പംമേട് ചെക്ക് പോസ്റ്റ്. ദിനംപ്രതി അയ്യായിരത്തോളം കിലോ ബ്രോയിലര്‍ കോഴിയാണ് 

കമ്പംമേട് ചെക്ക്‌പോസ്റ്റ് വഴി സംസ്ഥാനത്തേക്ക് എത്തുന്നത്. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ വന്‍ സന്നാഹമാണ് മൃഗസംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റില്‍ ഒരുക്കിയത്.

ചെക്ക് പോസ്റ്റുകളിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് പരിശോധനകൾ നടത്തുന്നത്. അവശതയുള്ളതോ ചത്തതോ ആയ കോഴികളെ കണ്ടെത്തിയാൽ വാഹനങ്ങള്‍ തമിഴ്‌നാട്ടിലേക്ക് തന്നെ മടക്കി അയക്കും. ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കിയതോടെ അതിര്‍ത്തി പ്രദേശങ്ങളില്‍ കോഴിയുടെ വിലയും കുത്തനെ ഇടിഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...