തോറ്റു കൊടുത്തതെന്ന് പിസി; നമ്പറെന്ന് എതിർ ടീം; കോർട്ടിലെ ചരിത്രം ആവർത്തിക്കുമോ?

geroge
SHARE

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണികളുടെ സെലക്ഷൻ ട്രയൽസ് നടക്കവെ പി.സി ജോർജിന് അപ്രതീക്ഷിത തോൽവി. പൂഞ്ഞാറിൽ പിസിയെ നേരിടാനൊരുങ്ങുന്ന  കേരള കോൺഗ്രസ് നേതാവ് സെബാസ്റ്റ്യൻ കുളത്തുങ്കലിനോടായിരുന്നു തോൽവി. കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച ഷട്ടിൽ മത്സരമായിരുന്നു പോരാട്ടവേദി. 

രാഷ്ട്രീയ കോർട്ടിലെന്നപോലെ ഇവിടെയും മകനാണ് പിസിയുടെ പുതിയ പാർട്ട്ണര്‍. ഷോൺ ജോർജിന്‍റെ ഉശിരൻ സ്മാഷുകളുടെ കരുത്തോടെ ടീം ജോർജിന്‍റെ മുന്നേറ്റം. 

രാഷ്ട്രീയ ചേരി വേറെയാണെങ്കിലും കുളത്തുങ്കലിന് കൂട്ട് കോൺഗ്രസ്  നേതാവ് ജിജി അ‍ഞ്ചാനി. ടീം ജോർജ് വിജയം ഉറപ്പിച്ച ഘട്ടത്തിൽ എതിർടീമിൻ്റെ മുന്നേറ്റം. ഒടുവിൽ ഒരു പോയിൻ്റിൻ്റെ വ്യത്യാസത്തിൽ ടീം ജോർജിന് തോൽവി.  തോറ്റുകൊടുത്തതാണെന്ന് പിസി. നമ്പർ കയിൽ വെച്ചാൽ മതിയെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ.  കോർട്ടിലെ തോൽവി പിസിയുടെ യുഡിഎഫ് പ്രവേശനത്തെ ബാധിക്കുമോ. പൂഞ്ഞാറില്‍ കോർട്ടിലെ ചരിത്രം ആവർത്തിക്കുമോ കാത്തിരുന്ന് കാണാം. 

MORE IN KERALA
SHOW MORE
Loading...
Loading...