ബിജെപി പിന്തുണ തേടി എൽഡിഎഫ്; റാന്നിയിൽ സിപിഐ-സിപിഎം അസ്വാരസ്യം

ranni
SHARE

റാന്നിയില്‍ ബിജെ.പി സഹായം ഇടതുമുന്നണി സ്വീകരിച്ചത് നിയമസഭാതിരഞ്ഞെടുപ്പിനുള്ള നിലമൊരുക്കലിന്റെ ഭാഗമാകാമെന്ന വിലയിരുത്തലില്‍ സി.പി.ഐ. ഇടതുമുന്നണിയുടെ ഭാഗമായ കേരളകോണ്‍ഗ്രസ് ജോസ് വിഭാഗം നിയമസഭാതിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഉന്നമിടുന്ന സീറ്റാണ് റാന്നി. ബി.ജെ.പി പിന്തുണയോടെ റാന്നിപഞ്ചായത്തില്‍ എല്‍.ഡി.എഫ് പ്രതിനിധി പ്രസിഡന്റായതിനെതിരെ ഘടകക്ഷികള്‍ വിമര്‍ശനമുയര്‍ത്തിയിട്ടും സി.പി.എം പ്രാദേശിക - ജില്ലാനേതൃത്വം ഇക്കാര്യത്തില്‍ മൗനംതുടരുകയാണ്

കേരളാകോണ്‍ഗ്രസ് സീറ്റായ തിരുവല്ല മുന്നണി മാറിയതോടെ ജോസ് വിഭാഗത്തിനുകിട്ടാനുള്ള സാധ്യത ഇല്ലാതായി. എല്‍.ഡി.എഫില്‍ ജനതാദള്‍ എസിന്റെ സിറ്റിംങ് സീറ്റാണ് ഇത്. സിറ്റിങ് സീറ്റായ റാന്നി ഘടകകക്ഷികള്‍ക്ക് കൊടുക്കില്ലെന്ന് സി.പി.എം നേതൃത്വം പറയുന്നുണ്ടെങ്കിലും, കേരളാകോണ്‍ഗ്രസ് ജോസ് വിഭാഗം ഈ സീറ്റുമുന്നില്‍കണ്ടാണ് ജില്ലയില്‍ നിയമസഭാതിരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങള്‍ക്ക് കോപ്പുകൂട്ടുന്നത്. ജില്ലാ പഞ്ചായത്തില്‍ റാന്നി ഡിവിഷനില്‍ രണ്ടില ചിഹ്നത്തില്‍ ജയിച്ചതും, റാന്നി പഞ്ചായത്തില്‍ ഭരണം പിടിച്ചതും കേരളാകോണ്‍ഗ്രസ് എമ്മിന്റെ രാഷ്ട്രീയ തന്ത്രം വ്യക്തമാക്കുന്നു. 

റാന്നി ഡിവിഷനില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി രണ്ടായിരത്തില്‍പ്പരം വോട്ടുകള്‍ പിടിച്ചാണ് കേരളാകോണ്‍ഗ്രസ് എമ്മിന്റെ വിജയം ഉറപ്പിച്ചത്. ബി.ജെ.പി–എ.എല്‍.ഡി.എഫ് ധാരണയെക്കുറിച്ച് വലിയവിമര്‍ശനങ്ങളുയര്‍ന്നിട്ടും മുഖ്യകക്ഷിയായ സി.പി.എമ്മോ, ജോസ് വിഭാഗമോ പ്രതികരിക്കാത്തത് രഹസ്യ അജണ്ട നിയമസഭാതിരഞ്ഞെടുപ്പിലും തുടരാനുള്ള സൂചനയാണെന്നാണ് വിമര്‍ശനം. റാന്നിയില്‍ അപ്രസക്തരാക്കിയതിന്റെ അതൃപ്തി സി.പി.ഐയ്ക്കുമുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...