കരുനാഗപ്പള്ളി നഗരസഭയിലെ വാര്‍ഡുകളില്‍ കുടിവെള്ളം മുടങ്ങുന്നത് പതിവാകുന്നു

drinkingwater1
SHARE

കൊല്ലം കൊല്ലം കരുനാഗപ്പള്ളി നഗരസഭയിലെ വാര്‍ഡുകളില്‍  കുടിവെള്ളം മുടങ്ങുന്നത് പതിവാകുന്നു. വെള്ളമില്ലാത്തതില്‍ പ്രതിഷേധിച്ച്   ജല അതോറിറ്റിയുടെ കൊല്ലം ഇടപ്പള്ളിക്കോട്ടയിലെ ഓഫിസ് നാട്ടുകാര്‍ ഉപരോധിച്ചു. 

കരുനാഗപ്പള്ളി നഗരസഭയിലെ 21,22,23,30 ഡിവിഷനുകളിലുള്ളവര്‍ക്ക് കുടിവെള്ളം കിട്ടാക്കനിയാണ്. പരാതി പറഞ്ഞ് സഹികെട്ടതോടെയാണ് ജല അതോറിറ്റിയുടെ ഇടപ്പള്ളിക്കോടയിലെ ഓഫിസ് ഉപരോധിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കാളികളായി

മേഖലയില്‍ കുടിവെള്ളം തടസപ്പെടുന്നത് പതിവാണ്. ജനങ്ങള്‍ പ്രതിഷേധിക്കുമ്പോള്‍ ടാങ്കറില്‍ വെള്ളം വിതരണം ചെയ്ത് താല്‍കാലിക പരിഹാരമുണ്ടാക്കും. എന്നാല്‍ ശ്വാശത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

MORE IN KERALA
SHOW MORE
Loading...
Loading...