അത് ആളിക്കത്തും; ഒരിക്കലും അണക്കാനാവാത്ത തീയായി: നീരജ്

neeraj-madhav-neyyattinkara-couple-death
SHARE

നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണവുമായി ബന്ധപ്പെട്ട് നിയമ സംവിധാനങ്ങളെ വിമര്‍ശിച്ച് നടന്‍ നീരജ് മാധവ്. നിയമം ശിക്ഷിക്കാൻ മാത്രമല്ല, രക്ഷിക്കാൻ കൂടിയുള്ളതാണ് എന്ന അടിക്കുറിപ്പോടെയാണ് നീരജിന്‍റെ പോസ്റ്റ്. 

''അവസാനത്തെ പ്രതീക്ഷയുടെ നാളമാണ് തട്ടിക്കെടുത്താന്‍ നോക്കിയത്. ഇനിയത് ഒരിക്കലും അണക്കാന്‍ പറ്റാത്ത തീയായി ആളിക്കത്തും'', നീരജ് കുറിച്ചു. 

 ആത്മഹത്യാ ഭീഷണിക്കിടെ പൊള്ളലേറ്റ് ദമ്പതികള്‍ മരിച്ചത് കേസ് ഹൈക്കോടതി പരിഗണിക്കും മുമ്പ് കീഴ്ക്കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചപ്പോഴെന്ന് വ്യക്തമായി. സംഭവം ഉണ്ടായതിന് തൊട്ടുപിന്നാലെ തന്നെ നെയ്യാറ്റിന്‍കര കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ ഉത്തരവിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.

ഭൂമിയുടെ ഉടമസ്ഥ തര്‍ക്ക കേസില്‍ നെയ്യാറ്റിന്‍കര കോടതിയുടെ ഉത്തരവിനെതിരെ ഡിസംബര്‍ 21നാണ് രാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഡിസംബര്‍ 22ന് ഉച്ചയ്ക്ക് ഹൈക്കോടതി കേസ് പരിഗണിച്ചു. എന്നാല്‍ ഇതിനു മുമ്പേ തന്നെ നെയ്യാറ്റിന്‍കരയില്‍ പൊലീസ് കീഴ്ക്കോടതിയുടെ വിധി നടപ്പാക്കാന്‍ ശ്രമിക്കുകയും ആത്മഹത്യഭീഷണി മുഴക്കിയ ദമ്പതികള്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. 

രാജന്‍റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ജനുവരി 15 വരെ നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നത് സ്റ്റേ ചെയ്തു. പൊങ്ങില്‍ വസന്ത അടക്കം അഞ്ച് എതിര്‍ കക്ഷികള്‍ക്ക് സ്പീഡ് പോസ്റ്റ് വഴി നോട്ടിസ് അയക്കാനും ജസ്റ്റിസ് വി.ഷെര്‍സി ഉത്തരവിട്ടു. കേസ് ജനുവരി പതിനഞ്ചിന് വീണ്ടും പരിഗണിക്കും. 

MORE IN KERALA
SHOW MORE
Loading...
Loading...