കോച്ചിക്കു മോഹം റേഡിയോ കേൾക്കാൻ; ക്രിസ്മസ് സമ്മാനമായി എത്തിച്ച് പൊലീസ്

palakkad-police-christmas-presents-radio.jpg.image.845.440
SHARE

പുതുവർഷപ്പിറവിയിൽ കോച്ചിക്കു കിട്ടിയത് ജനമൈത്രി പൊലീസിന്റെ ക്രിസ്മസ് സമ്മാനം. കരിങ്ങനാട് കൊഴിഞ്ഞിപ്പറമ്പിൽ തനിച്ചു താമസിക്കുന്ന കോതേമാരിൽ പരേതനായ കരിക്കയുടെ ഭാര്യ കോച്ചി ( 75 ) ക്ക് ആണ് കൊപ്പം ജനമൈത്രി പെലീസിന്റെ ക്രിസ്മസ് സമ്മാനമായി റേഡിയോ കിട്ടിയത്. കൊപ്പം ജനമൈത്രി പൊലീസ് ബീറ്റ് ഓഫിസർമാർ ആയ കെ. ഷിജിത്, ഉണ്ണിക്കൃഷ്ണൻ,

. മുതിർന്ന പൗരന്മാരുടെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ജനമൈത്രി പൊലീസ് കഴിഞ്ഞ ദിവസം ഇവരുടെ വീട് സന്ദർശിച്ചിരുന്നു. ഈ സമയത്താണ് റേഡിയോ ആവശ്യമുണ്ടെന്ന മോഹം പൊലീസുമായി ഇവർ പങ്ക് വച്ചത്.ജീവിച്ചിരിക്കുമ്പോൾ ജോലി കഴിഞ്ഞു വീട്ടിലെത്തുന്ന ഭർത്താവിന്റെ കൂടെ ഇരുന്നു റേഡിയോ കേൾക്കൽ പതിവായിരുന്നു.

ഭർത്താവിന്റെ മരണത്തോടെ റേഡിയോ കേടായെന്നും മക്കൾ ഇല്ലാത്ത തനിക്കു കൂട്ടായി പുതിയ റേഡിയോ വേണമെന്നും ആയിരുന്നു കോച്ചിയുടെ വലിയ മോഹം. വിവരം അറിഞ്ഞ കൊപ്പം എസ്എച്ച്ഒ എം. ബി. രാജേഷിന്റെ നിർദേശത്തെ തുടർന്ന് ജനമൈത്രി പൊലീസ് റേഡിയോ വാങ്ങിച്ചു കോച്ചിയുടെ വീട്ടിലെത്തിച്ചു കൈമാറി. ആശാവർക്കർ മിനി ശിവദാസനും ഒപ്പം ഉണ്ടായിരുന്നു

MORE IN KERALA
SHOW MORE
Loading...
Loading...