ക്രിസ്മസ് ആഘോഷിച്ച് നാടും നഗരവും; നിയന്ത്രണങ്ങളോടെ ദേവാലയങ്ങൾ

christmas
SHARE

തിരുപ്പിറവിയുടെ സന്ദേശവുമായി ഇന്ന് ക്രിസ്മസ്.  ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികള്‍ കോവിഡ് നിയന്ത്രണങ്ങളോടെ തിരുപ്പിറവിച്ചടങ്ങുകള്‍ ആചരിക്കുകയാണ്.  കേരളത്തിലും വിവിധ ദേവാലയങ്ങളില്‍ പാതിരാക്കുര്‍ബാനയ്ക്ക് നിയന്ത്രണങ്ങളോടെ വിശ്വാസികളെത്തി. 

മണ്ണിലും മനസിലും വിശ്വാസത്തിന്‍റെ നക്ഷത്ര വെളിച്ചം നിറച്ചാണ് ക്രൈസ്തവര്‍ ക്രിസ്മസ് രാവിനെ വരവേറ്റത്. കൊച്ചി മറൈന്‍ഡ്രൈവ് സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ നടന്ന തിരുപ്പിറവി ആഘോഷങ്ങൾക്ക് സിറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു. 

പട്ടം സെന്‍റ്മേരീസ് കത്തീഡ്രലില്‍ നടന്ന സന്ധ്യാപ്രാര്‍ഥന, ക്രിസ്മസ് ശിശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ മാര്‍ ബസിലിയോസ് ക്ലിമിസ് കാത്തോലിക്കാ ബാവ മുഖ്യ കാര്‍മികത്വം വഹിച്ചു.  പാളയം സെന്‍റ്ജോസഫ് മെട്രോപൊളിറ്റണ്‍ കത്തീഡ്രലില്‍ നടന്ന തിരുകര്‍മങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം നേതൃത്വം നല്‍കി. 

ലത്തീന്‍ കത്തോലിക്കാ സഭ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിന്‍റെ നേതൃത്വത്തിലായിരുന്നു  കൊച്ചി സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിലെ പ്രാര്‍ഥനാ ചടങ്ങുകള്‍ മണീട് യാക്കോബായ സുറിയാനി വലിയ പള്ളിയിൽ നടന്ന തിരുപ്പിറവി ആഘോഷങ്ങൾക്ക് യാക്കോബായസഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് നേതൃത്വം വഹിച്ചു. പുതിയ ആരാധനാലയമായതിനാൽ കൂദാശച്ചടങ്ങും തിരുശേഷിപ്പുകളുടെ സ്ഥാപനവും നടന്നു.  പരുമല പള്ളിയിൽ നടന്ന ക്രിസ്മസ് ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു

രാവിലെ മാരാമൺ മാർത്തോമ്മാ പള്ളിയിൽ നടക്കുന്ന ക്രിസ്മസ് ശുശ്രൂഷകൾക്ക് മാർത്തോമ്മാ സഭാ തലവൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത നേതൃത്വം നൽകി കോട്ടയം ചാലുകുന്ന് സിഎസ്ഐ കത്തിഡ്രൽ പള്ളിയിൽ വികാരി വിജു വർക്കി ജോർജ് പ്രാർഥനകൾക്ക് നേതൃത്വം നൽകി.  കോട്ടയം മാർ ഏലിയാ കത്തീഡ്രലിൽ  വികാരി ഫാ തോമസ് ജോർജിൻ്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.  

കോഴിക്കോട് ദേവമാത കത്തീഡ്രൽ ദേവാലയത്തിൽ  നടന്ന തിരുപ്പിറവി ശുശ്രൂഷകൾക്ക് കോഴിക്കോട് രൂപത ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ നേതൃത്വം നൽകി.00 വിശ്വാസികൾക്കായിരുന്നു പ്രവേശനം. കോവിഡ് മഹാമാരി എത്രയും വേഗം ലോകത്തു നിന്ന് അപ്രത്യക്ഷമാകട്ടെയെന്ന് ബിഷപ്പ് സന്ദേശത്തിലൂടെ പറഞ്ഞു 

MORE IN KERALA
SHOW MORE
Loading...
Loading...