തിരുപ്പിറവിയുടെ സന്ദേശവുമായി ക്രിസ്മസ്; ആഘോഷങ്ങൾ കോവിഡ് നിയന്ത്രണങ്ങളോടെ

xmas
SHARE

തിരുപ്പിറവിയുടെ സന്ദേശവുമായി ഇന്ന് ക്രിസ്മസ്. ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികള്‍ കോവിഡ് നിയന്ത്രണങ്ങളോടെ തിരുപ്പിറവിച്ചടങ്ങുകള്‍ ആചരിക്കുകയാണ്.  കേരളത്തിലും വിവിധ ദേവാലയങ്ങളില്‍ പാതിരാക്കുര്‍ബാനയ്ക്ക് നിയന്ത്രണങ്ങളോടെ വിശ്വാസികളെത്തി. ആദ്യം മധ്യകേരളത്തിലെ ദേവാലയങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍

മണ്ണിലും മനസിലും വിശ്വാസത്തിന്‍റെ നക്ഷത്ര വെളിച്ചം നിറച്ചാണ് ക്രൈസ്തവര്‍ ക്രിസ്മസ് രാവിനെ വരവേറ്റത്. സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ നടന്ന തിരുപ്പിറവി ആഘോഷങ്ങൾക്ക് സിറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു. 

കോവിഡും കർഷക സമരവുമടക്കം ക്ലേശകരമായ കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നും രക്ഷയുടെ പാതയൊരുക്കാൻ ഒരോരുത്തർക്കും ബാധ്യതയുണ്ടെന്നും ക്രിസ്മസ് സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.  ലത്തീന്‍ കത്തോലിക്കാ സഭ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിന്‍റെ നേതൃത്വത്തിലായിരുന്നു  കൊച്ചി സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിലെ പ്രാര്‍ഥനാ ചടങ്ങുകള്‍

യാക്കോബായ സുറിയാനി വലിയ പള്ളിയിൽ നടന്ന തിരുപ്പിറവി ആഘോഷങ്ങൾക്ക് യാക്കോബായസഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് നേതൃത്വം വഹിച്ചു. പുതിയ ആരാധനാലയമായതിനാൽ കൂദാശച്ചടങ്ങും തിരുശേഷിപ്പുകളുടെ സ്ഥാപനവും നടന്നു.  പരുമല പള്ളിയിൽ നടന്ന ക്രിസ്മസ് ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു

MORE IN KERALA
SHOW MORE
Loading...
Loading...