വിൽപനക്കാരന്‍‌ പിന്നാലെ കൂടി നിർബന്ധിച്ചപ്പോൾ ടിക്കറ്റെടുത്തു; ഫലം വന്നപ്പോൾ 75 ലക്ഷം

lottery-winner
SHARE

മത്സ്യം വാങ്ങാൻ വീട്ടിൽ നിന്നു വളയം അങ്ങാടിയിൽ എത്തിയപ്പോൾ പിന്നാലെ കൂടിയ ലോട്ടറി വിൽപനക്കാരന്റെ നിർബന്ധത്തിനു വഴങ്ങി വാങ്ങിച്ച ടിക്കറ്റിൽ 75 ലക്ഷം രൂപ അടിച്ചതിന്റെ അമ്പരപ്പിലാണ് വളയത്തെ നിർമാണത്തൊഴിലാളി രണ്ടരപ്പള്ളി കേളപ്പൻ.

6 ടിക്കറ്റുകളാണ് കേളപ്പൻ വാങ്ങിച്ചത്. ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റുകളോടു ചേർന്നുള്ള നമ്പറുകൾക്കുള്ള ആശ്വാസ സമ്മാനങ്ങളും കേളപ്പനു ലഭിച്ചു. ഭാര്യയും 3 മക്കളുമുള്ള കേളപ്പൻ ടിക്കറ്റുകൾ വളയത്തെ തൂണേരി എംപ്ലോയീസ് കോഓപ്പററ്റീവ് സൊസൈറ്റിയിൽ ഏൽപിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...