അങ്കമാലി ഗിഫ്റ്റ് സിറ്റി സ്ഥലം ഏറ്റെടുപ്പ്; തടഞ്ഞ് സമരസമിതി; പ്രതിഷേധം

ayyambuzha-attack
SHARE

അങ്കമാലി അയ്യമ്പുഴയിലെ നിർദിഷ്ട ഗിഫ്റ്റ് സിറ്റി പദ്ധതി സ്ഥലമേറ്റെടുപ്പിന് വിവരശേഖരണത്തിനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് സമരസമിതി. ജനകീയ മുന്നേറ്റ സമരസമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ റാലിക്കിടെയാണ് കിൻഫ്ര ഉദ്യോഗസ്ഥരെത്തിയത്. പ്രതിഷേധങ്ങൾക്കൊടുവിൽ ഉദ്യോഗസ്ഥർ മടങ്ങി. 

ഇരുനൂറിലധികം കുടുബങ്ങളെ  കുടിയിറക്കികൊണ്ട് അയ്യമ്പുഴയിൽ നടപ്പിലാക്കാൻ പോകുന്ന ഗിഫ്റ്റ് സിറ്റി പദ്ധതിക്കെതിരെ ജനകീയ മുന്നേറ്റ സമര സമിതിയുടെ നേതൃത്വത്തിൽ അയ്യമ്പുഴ പഞ്ചായത്ത് ഓഫിലിസിലേക്ക്  വൻ ജനകീയ റാലിയാണ് സംഘടിപ്പിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം റാലിയിൽ അണിനിരന്നു. റാലിക്കിടെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് വിവരശേഖരണത്തിനെത്തിയ  കിൻഫ്ര ഉദ്യോഗസ്ഥരെ  പ്രദേശവാസികൾ തടഞ്ഞു. ഗ്രാമസഭ  വിളിച്ചു ചേർത്ത് ജനങ്ങളുമായി ചർച്ച ചെയ്യാതെ പദ്ധതിയുടെ തുടർനടപടികളുമായി  മുന്നോട്ടു പോകാൻ  അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. ജനഹിതം മാനിക്കാതെ കോർപറേറ്റുകൾക്കുവേണ്ടി ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...