തേങ്ങ ഇടുന്നതിനിടെ കൈവിട്ടു; യന്ത്രത്തിൽ തലകീഴായി തൂങ്ങി; ഒടുവിൽ രക്ഷ

coconut-save
SHARE

തേങ്ങ ഇടുന്നതിനിടെ കൈവിട്ടു യന്ത്രത്തിൽ തല കീഴായി തൂങ്ങിക്കിടന്ന തൊഴിലാളിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. പൂതിരി സ്വദേശി തമ്പാനാണ് (55)അപകടത്തിൽ പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12 നാണ് അപകടം. തെക്കേക്കുഴി വർഗീസിന്റെ പുരയിടത്തിൽ തേങ്ങ ഇടുന്നതിനായി യന്ത്രം ഉപയോഗിച്ചാണ് തമ്പാൻ കയറിയത്.

തേങ്ങ വെട്ടിയിടുന്നതിനിടെ കൈവിട്ടു താഴേക്കു തൂങ്ങി. നിലവിളി കേട്ടു പരിസരവാസികൾ ഓടിയെത്തി. നിയുക്ത പഞ്ചായത്ത് അംഗം മറിയാമ്മ തോമസ് തടത്തിമാക്കലിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. സേനയും പൊലീസും നാട്ടുകാരും ഉടൻ സ്ഥലത്തെത്തി. തെങ്ങിൽ കയറിയ ശേഷം വലയിൽ കെട്ടി തമ്പാനെ സുരക്ഷിതമായി നിലത്ത് എത്തിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...