ചമ്പക്കുളത്ത് യുഡിഎഫും എല്‍ഡിഎഫും തുല്യശക്തി; നിര്‍ണായകമായി എന്‍ഡിഎ

ndastand-04
SHARE

കുട്ടനാട്ടിലെ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫും എല്‍ഡിഎഫും തുല്യശക്തികളായപ്പോള്‍ നിര്‍ണായകമാകുന്നത് എന്‍ഡിഎയുടെ നിലപാട്. തലവടി ഡിവിഷനില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ബിജെപിയിലെ അജിത് കുമാര്‍ പിഷാരത്താണ് എന്‍ഡിഎ പ്രതിനിധി.ആദ്യമായാണ് എന്‍ഡിഎ്ക്ക്  ചമ്പക്കുളം ബ്ലോക്കില്‍ പ്രാതിനിധ്യം ഉണ്ടാകുന്നത്.

ഇത് അജിത്കുമാര്‍ പിഷാരത്ത്. ചമ്പക്കുളം ബ്ലോക്കില്‍ തലവടി ഡിവിഷനില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബിജെപി പ്രതിനിധി.ചമ്പക്കുളം ബ്ലോക്കില്‍ അജിത് കുമാര്‍ പിഷാരത്തിന്‍റെ നിലപാടുകളാണ് ഇനി നിര്‍ണായകമാകുക. 13 ഡിവിഷനുകളുള്ള ബ്ലോക്കില്‍ യുഡിഎഫും എല്‍ഡിഎഫും ആറുവീതം സീറ്റുകള്‍ നേടി.ഒരു സീറ്റില്‍ ബിജെപിയും ജയിച്ചു.കഴിഞ്ഞ തവണ എല്‍ഡിഎഫ് ജയിച്ച തലവടി ഡിവിഷന്‍ ഇത്തവണ അജിത് കുമാറിലൂടെ ബിജെപി പിടിച്ചെടുക്കുകയായിരുന്നു. 212 വോട്ടാണ് ഭൂരിപക്ഷം.എല്‍ഡിഎഫ് രണ്ടാം സ്ഥാനത്ത്.യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോയി. ആദ്യമായാണ് ചമ്പക്കുളം ബ്ലോക്കില്‍ ബിജെപി ജയിക്കുന്നത്. ചമ്പക്കുളം ബ്ലോക്കില്‍ കഴിഞ്ഞ തവണ യുഡിഎഫിനായിരുന്നു ഭരണം .ഒന്‍പത് സീറ്റാണ് ആവര്‍ക്കുണ്ടായിരുന്നത്.എല്‍ഡിഎഫിന് നാലു സീറ്റും ഉണ്ടായിരുന്നു. ഇത്തവണ യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടു.  തുല്യശക്തികളായ യുഡിഎഫും എല്‍ഡിഎഫും ബ്ലോക്കില്‍ അധികാരം ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...