അംഗീകാരമില്ലാത്ത കോഴ്സ്; വിദ്യാർഥികൾക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങൾ; പ്രതിഷേധം

nursing
SHARE

ആലപ്പുഴ ചേർത്തല കെവിഎം നഴ്സിങ് കോളജിൽ സീറ്റുകളുടെ അംഗീകാരം നഷ്ടപ്പെട്ടത് മറച്ചുവെച്ച്  പ്രവേശനം നടത്തിയതിൽ വിദ്യാർഥികളുടെ പ്രതിഷേധം. രണ്ടാംവർഷ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ആണ് കോളേജിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. രക്ഷിതാക്കളുടെ പരാതിയിൽ കോളേജ് അധികൃതർക്ക് എതിരെ വഞ്ചനകുറ്റത്തിന് മാരാരിക്കുളം പൊലീസ് കേസ് എടുത്തു. ആരോപണങ്ങളോട് പ്രതികരിക്കാൻ മാനേജ്മെന്റ് തയ്യാറായില്ല  

കേരള സർവകലാശാലയുടെ  അംഗീകാരം ഇല്ലാതെ BSC നഴ്സിങ് വിദ്യാർത്ഥികൾക്ക് സീറ്റ് നൽകി കബളിപ്പിച്ചു എന്നാരോപിച്ചാണ് പ്രതിഷേധം. പ്രതിവർഷം ഒന്നേകാൽ ലക്ഷം രൂപ ഫീസ് ഇനത്തിൽ നൽകി രണ്ടാം വർഷം പകുതിയായപ്പോൾ ആണ്‌ കോഴ്‌സിന് അംഗീകാരം ഇല്ലെന്ന് വിദ്യാർത്ഥികൾ അറിയുന്നത്  രണ്ടു ലക്ഷത്തോളം രൂപ ഡൊണേഷൻ ഉൾപ്പെടെ വാങ്ങിയാണ് മാനേജ്‌മെന്റ് അഡ്മിഷൻ നടത്തിയത് 

പുസ്തകങ്ങൾ ഉൾപ്പെടെ മടക്കിനൽകിയാൽ പണം തിരികെ നൽകാമെന്ന ഉറപ്പിൽ കോളേജിൽ എത്തിയ രക്ഷിതാക്കളെ മാനേജ്‌മെന്റ് വീണ്ടും കബളിപ്പിച്ചു  കഴിഞ്ഞ അധ്യയനവർഷം  34 സീറ്റുകൾക്ക് മാത്രമാണ്  കോളജിന് യൂണിവേഴ്സിറ്റി അംഗീകാരം നൽയിരുന്നത് . എന്നാൽ ഇതിന് പുറമേ 26 സീറ്റുകളിൽ കൂടി യൂണിവേഴ്സിറ്റി അഫിലിയേഷൻ ഇല്ലാതെ കോളജ് അഡ്മിഷൻ നടത്തിയതാണ് കുട്ടികളുടെ ഭാവി ഇല്ലാതാക്കിയത് 

MORE IN KERALA
SHOW MORE
Loading...
Loading...