സിഎസ്ഐ പുതിയ ഭരണസമിതിയ്ക്കെതിരെ പ്രതിഷേധം; തടഞ്ഞ് പൊലീസ്

CSIPtotest-01
SHARE

തിരുവനന്തപുരം സിഎസ്ഐ ദക്ഷിണ കേരള മഹായിടവകയിലെ പുതിയ ഭരണ സമിതിയ്ക്കെതിരെ ഒരുവിഭാഗം വിശ്വാസികളുടെ പ്രതിഷേധം. അഴിമതി ആരോപണമടക്കം നേരിടുന്ന ബിഷപ്പിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന ഭയത്തിലാണ് പഴയ ഭരണ സമിതിയെ പിരിച്ചുവിട്ടതെന്നാണ് ഇവരുടെ ആക്ഷേപം. പഴയ ഭരണ സമിതിയുടെ നേതൃത്വത്തിൽ ജോലി വാഗ്ദാനം ചെയ്തുവെന്ന് ആരോപിച്ച് ആത്മാഹത്യ ഭീഷണി മുഴക്കിയ യുവതിയ്ക്ക് ജോലി നൽകാമെന്ന് പുതിയ ഭരണസമിതി ഉറപ്പ് നൽകി.

പുതിയ ഭരണ സമിതി അധികാരമേറ്റശേഷം, 126 പേർക്ക് പാർപ്പിടം നൽകുന്ന പരിപാടിയുടെ ഉദ്ഘാടന വേദിയിലേയ്ക്കായിരുന്നു പഴയ ഭരണ സമിതിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം

പ്രതിഷേധക്കാരെ എല്‍. എം. എസ് വളപ്പില്‍ മഹായിടവക ഒാഫിസിന് മുന്നില്‍ പൊലീസ് തടഞ്ഞു ജോലി വാഗ്ദാനങ്ങൾ ഉൾപ്പടെ നൽകി പഴയ ഭരണസമിതി വിശ്വാസികളെ പറ്റിക്കുകയായിരുന്നുവെന്ന് പുതിയ നേതൃത്വവും ആരോപിച്ചു.പഴയ ഭരണ സമിതിയുടെ നേതൃത്വത്തിൽ ജോലി വാഗ്ദാനം ചെയ്തുവെന്ന് ആരോപിച്ച് ആത്മാഹത്യ ഭീഷണി മുഴക്കിയ യുവതിയ്ക്ക് ജോലി നൽകാമെന്ന് പുതിയ ഭരണസമിതി ഉറപ്പ് നൽകി. ഭരണ ഘടന വിരുദ്ധമായി നിയമിച്ച അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ പിൻവലിച്ചില്ലെങ്കിൽ സമരം ഇനിയും ശക്തമാക്കുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...