‘കോർപ്പറേഷൻ ഇങ്ങ് വരണം’; വീണ്ടും ‘ഹിറ്റ്’ ഡയലോഗുമായി സുരേഷ് ഗോപി; വിഡിയോ

suresh-gopi-vote
SHARE

തദ്ദേശതിരഞ്ഞെടുപ്പ് ആവേശത്തിലാണ് സിനിമാതാരങ്ങളും. സുരേഷ് ഗോപിയും ജഗദീഷും ഷാജി കൈലാസും കൃഷ്ണകുമാറുമൊക്കെ കുടുംബസമേതമാണ് വോട്ട് ചെയ്യാനെത്തിയത്. 

രാവിലെ ഏഴു മണിക്കു തന്നെ പോളിങ്ങ് ബൂത്തിലെത്തിയ സുരേഷ് ഗോപി പുറത്തിറങ്ങിയ ശേഷമുള്ള പ്രതികരണം 'തൃശൂർ ഞാനിങ്ങെടുക്കും' സ്റ്റൈലിൽ ആയിരുന്നു. 'കോര്‍പ്പറേഷന്‍ ഇങ്ങ് വരണം' എന്ന് ഒറ്റവാക്കിൽ മറുപടി. വിഡിയോ കാണാം:

സംവിധായകന്‍ ഷാജി കൈലാസും ഭാര്യ ആനിയും തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടടവാര്‍ഡില്‍ ഇന്‍ഫാന്‍റ് ജീസസ് സ്കൂളിലാണ് വോട്ടുചെയ്തത്. നേരത്തെ ബിജെപി സ്ഥാനാര്‍ഥിക്കായി പ്രചാരണത്തിനിറങ്ങിയ നടന്‍ കൃഷ്ണകുമാര്‍ സകുടുംബം തിരുവനന്തപുരം കാഞ്ഞിരംപാറ സെന്‍റ് ആന്‍റണീസ് പാരിഷ് ഹാളിലെത്തി വോട്ട് രേഖപ്പെടുത്തി.

വ്യക്തിയെ നോക്കിയാണ് വോട്ട് ചെയ്തതെന്ന് ആനി പറഞ്ഞപ്പോൾ രാഷ്ട്രീയം ഇപ്പോൾ പറയാൻ പാടില്ല എന്നായിരുന്നു ഷാജി കൈലാസിന്റെ പ്രതികര‌ണം. മാറ്റം ഉണ്ടാകണം, അതാദ്യം ഉണ്ടാകുന്നത് തിരുവന്തപുരം കോർപ്പറേഷനിൽ ആയിരിക്കും എന്നായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം.

MORE IN KERALA
SHOW MORE
Loading...
Loading...