പോളിങ് ബൂത്തിലും കത്തിക്കയറി രാഷ്ട്രീയ വിവാദങ്ങള്‍; വോട്ടിട്ട് നേതാക്കൾ

leaders
SHARE

പോളിങ് ബൂത്തിലെത്തിയപ്പോഴും രാഷ്ട്രീയ വിവാദങ്ങള്‍ക്ക് മൂര്‍ഛ കൂട്ടിയാണ് മന്ത്രിമാരും പ്രധാന നേതാക്കളും വോട്ടിട്ടത്. കൊല്ലത്തെ സി.പി എം പ്രവര്‍ത്തകന്റ കൊലപാതകവും ഇന്ധനവിലയും ജനങ്ങള്‍ വിധിയെഴുതുമെന്ന് എല്‍.ഡി.എഫ് പറയുമ്പോള്‍ സര്‍ക്കാരിന്റ അന്ത്യം കുറിക്കുന്ന വോട്ടെടുപ്പായിരിക്കുമെന്നായിരുന്നു പ്രതിപക്ഷത്തിന്റ നിലപാട്. വി.എസ് അച്യുതാനന്ദന്‍ വോട്ട് ചെയ്തില്ല. 

കൊല്ലത്തെ കേരളപുരം പബ്ലിക് ലൈബ്രറിയില്‍ വോട്ടുചെയ്ത മേഴ്സിക്കുട്ടിയമ്മ, മണ്‍ട്രോ തുരുത്തിലെ സി.പി.എം പ്രവര്‍ത്തകന്റ കൊലപാതകത്തില്‍ ബി.ജെ.പിക്ക് പങ്കുണ്ടെന്ന ആരോപണത്തില്‍ ഉറച്ചുനിന്നു. ബിജെപി കോണ്‍ഗ്രസ് ഒത്തുകളി ജനം തിരിച്ചറിയുമെന്നായിരുന്നു പട്ടം ഗേള്‍സില്‍ വോട്ടു ചെയ്ത കടകംപള്ളി സുരേന്ദ്രനും ഇടുക്കി ഇരുപതേക്കറില്‍  വോട്ടുചെയ്ത എം.എം മണിയുടെയും ആത്മവിശ്വാസം 

എന്നാല്‍  തോമസ് െഎസക് ആരോടും പറയാതെ ആലപ്പുഴ നഗരത്തിലെ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ  ബൂത്തിലെത്തി വോട്ടിട്ട് മടങ്ങി.  മന്ത്രി കെ. രാജു അഞ്ചലില്‍ വോട്ടുചെയ്തു .സംസ്ഥാനസര്‍ക്കാരിന്‍റെയും വിലയിരുത്തലാകും തിരഞ്ഞെടുപ്പെന്ന്  വഞ്ചിയൂരില്‍ വോട്ടു ചെയ്ത എം.എ.ബേബി. വട്ടിയൂര്‍ക്കാവ് എം.എ.എ വി കെ പ്രശാന്ത് കഴക്കൂട്ടത്ത് വോട്ടു ചെയ്തു . ശരീരിത അവശതയുള്ളതിനാല്‍ പോസ്റ്റ് വോട്ടിന് അപേക്ഷിച്ചെങ്കിലും അതു അനുവദിക്കാതിരുന്നതോടെയാണ് വി.എസ് അച്യുതാനന്ദന് വോട്ടു ചെയ്യാനാകാതെ പോയത്. ചെന്നിത്തല തൃപ്പെരുന്തുറ ഗവ യു.പി സ്കൂളില്‍ വോട്ടുചെയ്ത പ്രതിപക്ഷ നേതാവിന് സര്‍ക്കാരിന്റ അന്ത്യം കുറിക്കുന്ന വോട്ടെടുപ്പാകുമെന്ന കാര്യത്തില്‍ സംശയമില്ല. 

യു.ഡി.എഫ് ചെണ്ടകൊട്ടി കയറുമെന്നും രണ്ടില കരിഞ്ഞുപോകുമെന്നും പി ജെ ജോസഫ്.  ആത്മവിശ്വാസം.തിരുവനന്തപുരം കോർപറേഷനിൽ ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് കെ.മുരളീധരൻ എം പി, . കെ സിവേണുഗോപാല്‍  ആലപ്പുഴയിലും  യു.ഡി.എഫ് കണ്‍വീനര്‍ എം എം ഹസന്‍ തിരുവനന്തപുരം ജഗതിയിലും  എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി – കൊല്ലം സോപാനം ഒാഡിറ്റോറിയത്തിലും വോട്ടു െചയ്തു .പ്രചാരണരംഗത്ത് നേരിട്ടിറങ്ങാതിരുന്ന ശശി തരൂര്‍ കോട്ടണ്‍ ഹില്‍ സ്കൂളിലെത്തി വോട്ടുചെയ്തു തിരുവനന്തപുരത്ത് ബി.ജെ.പി അധികാരത്തിൽ 'വരുമെന്ന് ഓ രാജ ഗോപാൽ എം എൽ എയും  മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും വോട്ടിട്ടതിന് ശേഷം അവാകാശപ്പെട്ടു. കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ കൊച്ചൂള്ളൂരില്‍ വോട്ടു ചെയ്തു 

മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാബാവാ പട്ടം ഗേള്‍സ് സ്കൂളിലെ ബൂത്തിലും. തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.എം. സൂസപാക്യം ജവഹര്‍ നഗര്‍ എല്‍.പി.സ്കൂളിലും വോട്ടു ചെയ്തു.എം.എല്‍ എയും നടുമായ മുകേഷ് – കൊല്ലത്തും കെ.ബി. ഗണേഷ് കുമാര്‍  പത്തനാപുരത്തും ഷിബു ബേബി ജോണ്‍ നീണ്ടകരയിലും വോട്ടു ചെയ്തു

MORE IN KERALA
SHOW MORE
Loading...
Loading...