കര്‍ഷക താൽപര്യമില്ലാത്തവർക്ക് വോട്ടില്ല; നിലപാട് പറഞ്ഞ് സിറോ മലബാര്‍ സഭ

vote
SHARE

പരിസ്ഥിതി വിഷയത്തില്‍ കര്‍ഷകതാല്‍പര്യം സംരക്ഷിക്കുന്നവര്‍ക്ക് മാത്രമേ വോട്ടു ചെയ്യാവു എന്ന് സിറോ മലബാര്‍ സഭ പാലക്കാട് രൂപതാ ബിഷപ് മാര്‍ 

ജേക്കബ് മനത്തോടത്ത്. സംസ്ഥാനസര്‍ക്കാര്‍ പരിസ്ഥിതിലോല മേഖലകളിലെ ആശങ്ക പരിഹരിക്കണം. സമരത്തിന് മുന്നോടിയായി വിശദീകരണയോഗങ്ങള്‍ നടത്താന്‍ വിവിധ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു.

കര്‍ഷകര്‍ക്ക് നേരെയുളള മരണവാറണ്ടാണിതെന്ന് സൂചിപ്പിച്ചുകൊണ്ടാണ് പരിസ്ഥിതി ലോല, പരിസ്ഥിതി സംരക്ഷിത മേഖലകളെക്കുറിച്ചുളള ആശങ്ക ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് പങ്കുവച്ചത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം അന്തിമവിജ്ഞാപനം വരാനിരിക്കെ സംസ്ഥാനസര്‍ക്കാര്‍ 2018 ല്‍ 

ഭേദഗതി വരുത്തി കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ട് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണ്,. പാറമടകളും റിസോര്‍ട്ടുകളും ഒഴിവാക്കിയപ്പോള്‍ 92 വില്ലേജുകളിെല കൃഷിയിടങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തിയെന്നാണ് സംശയം. കര്‍ഷക താല്‍പര്യം സംരക്ഷിക്കുന്നവര്‍ക്ക് മാത്രമേ വോട്ടു ചെയ്യാവു എന്ന് 

കര്‍ഷകരോട് വിശദീകരിക്കുമെന്ന് മാര്‍ ജേക്കബ് മനത്തോടത്ത് പറഞ്ഞു.24 വന്യജീവിസങ്കേതങ്ങളോട് ചേര്‍ന്ന് ഒരു കിലോമീറ്റര്‍ വരെ പരിസ്ഥിതിലോല പ്രദേശം പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്്തതിനെയും കര്‍ഷകസംഘടനകള്‍ വിമര്‍ശിച്ചു

MORE IN KERALA
SHOW MORE
Loading...
Loading...