‘കെ റെയില്‍’ നടപ്പാകില്ല; മുറവിളി അവസാനിപ്പിക്കണം ; ഉമ്മന്‍ചാണ്ടി

rail-wb
SHARE

കെ റെയില്‍ പദ്ധതി നടപ്പാകില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യാതൊരു അനുമതിയുമില്ലാത്ത പദ്ധതിക്കായുള്ള സര്‍ക്കാര്‍ മുറവിളി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കാട്ടില്‍പീടികയില്‍ കെ റെയില്‍ വിരുദ്ധസമര സമിതിയുടെ സമരത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി

നിരവധി കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുന്ന പദ്ധതി വേണ്ടത്ര പഠനമില്ലാതെയാണ് നടപ്പാക്കാനിറങ്ങുന്നത്. പലരുടെയും പുനരധിവാസം പ്രതിസന്ധിയിലാകും. കോടികളുടെ നഷ്ടത്തിനുമിടയാക്കും. വികസനത്തിന് പ്രായോഗിക ഇടപെടലാണ് വേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ റെയിലിന് പകരം എന്തുകൊണ്ടും യു.ഡി.എഫ് സര്‍ക്കാര്‍ ലക്ഷ്യമിട്ട സബര്‍മന്‍ ട്രെയിനാണ് ലാഭകരം. യാതൊരു അനുമതിയുമില്ലാത്ത കെ റെയില്‍ പദ്ധതി നടപ്പാക്കാമെന്ന് കരുതേണ്ട. 

കാട്ടില്‍പ്പീടികയിലെ കെ റെയില്‍ വിരുദ്ധ സമരം അറുപത്തി രണ്ട് ദിവസം പിന്നിട്ടു. പദ്ധതി ഉപേക്ഷിച്ചെന്ന സര്‍ക്കാര്‍ പ്രഖ്യാപനമില്ലാതെ സമരം അവസാനിപ്പിക്കേണ്ടതില്ലെന്നാണ് നാട്ടുകാരുടെ തീരുമാനം.

MORE IN KERALA
SHOW MORE
Loading...
Loading...