മത്സരം യുഡിഎഫ് സ്ഥാനാർത്ഥികൾ തമ്മിൽ; തിരഞ്ഞെടുപ്പ് കാഴ്ച

udf-wb
SHARE

തിരുവല്ല നഗരസഭയിലെ എട്ടാം വാര്‍ഡിലെ  പോരാട്ടത്തിന് കൗതുകമേറെ. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഔദ്യോഗിക ചിഹ്നത്തില്‍ പരസ്പരം  മല്‍സരിക്കുന്ന സ്ഥലമാണിത്.  കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ്  ജോസഫ് പക്ഷവും തമ്മിലാണ്  പ്രധാന മല്‍സരംതിരുവല്ല നഗരസഭയില്‍ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന സ്ഥലമാണ് എട്ടാം വാര്‍ഡ്. സിറ്റിങ്ങ് കൗണ്‍സിലറായ  കേരള കോണ്‍ഗ്രസ് ജോസഫ് 

പക്ഷത്തെശാന്തമ്മ മാത്യുവിനെ എതിരിടുന്നത് കോണ്‍ഗ്രസിലെ റെജിനോള്‍ഡ്. രണ്ടു സ്ഥാനാര്‍ഥികള്‍ക്കും ഔദ്യോഗിക ചിഹ്നങ്ങളായ ചെണ്ടയും കൈപ്പത്തിയും തന്നെ. എതിരായി മല്‍സരിക്കുന്നത് റിബലുകളാണെന്ന് ഇരുപാര്‍ട്ടികളും  പറയുന്നുമില്ല    യുഡിഎഫിലുണ്ടായ ധാരണപ്രകാരമാണ് 

മത്സരരംഗത്തിറങ്ങിയതെന്ന് സിറ്റിങ്ങ് കൗണ്‍സിലര്‍ ശാന്തമ്മ മാത്യു പറയുന്നു. 

പോരാട്ടമിപ്പോള്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലല്ല,  കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മിലാണ്. വാശിയോടെ വീടുകകള്‍ കയറിയിറങ്ങി ഓരോ വോട്ടറെയും നേരില്‍ കാണാനാണ് സ്ഥാനാര്‍ഥികള്‍ ശ്രമിക്കുന്നത്.എട്ടാംവാര്‍ഡ് സിറ്റിങ്ങ് കൗണ്‍സിലര്‍ ശാന്തമ്മയക്കൊപ്പം നില്‍ക്കുമോ കന്നിയങ്കത്തിനിറങ്ങിയ റെജിനോള്‍ഡിനൊപ്പമാകുമോ എന്ന് കാത്തിരുന്നു കാണാം. എല്‍ഡിഎഫും ബിജെപിയും ഇവിടെ   മല്‍സരത്തിനുണ്ടെങ്കിലും 

യഥാര്‍ഥ പോരാട്ടം  യുഡിഎഫുകാര്‍ തമ്മിലുള്ളതാണ്‌. 

MORE IN KERALA
SHOW MORE
Loading...
Loading...