ഫണ്ടിന്റെ വിനിയോഗ റിപ്പോര്‍ട്ട് കൈമാറിയില്ല; വനംവകുപ്പിനെതിരെ ഔഷധസസ്യ ബോർഡ്

plant-wb
SHARE

ദേശീയ ഔഷധ സസ്യ ബോര്‍ഡ് സംസ്ഥാനത്തിന് നല്‍കിയ ഫണ്ടിന്റെ വിനിയോഗ റിപ്പോര്‍ട്ട് കൈമാറാതെ വനംവകുപ്പ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നാലരക്കോടിയിലധികം രൂപയാണ് സംസ്ഥാനത്തിന് ലഭിച്ചത്. ഈ വര്‍ഷം ലഭിക്കേണ്ടിയിരുന്ന തുക, വിനിയോഗ റിപ്പോര്‍ട്ട് കൈമാറാത്ത ഒറ്റകാരണത്താല്‍ റദ്ദാവുകയും ചെയ്തു.  

സംസ്്ഥാനത്ത് ഔഷധസസ്യങ്ങളുടെ സംരക്ഷണത്തിനും കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനുമാണ് ദേശീയ ഔഷധസസ്യ ബോര്‍ഡ് ഫണ്ട് നല്‍കുന്നത്. വനംവകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ക്ക് ഔഷധസസ്യങ്ങളുടെ നടീല്‍ വസ്തുക്കളുടെ ഉല്‍പാദനം, ശേഖരണം, സംസ്കരണം, മൂല്യവര്‍ധിത 

വസ്തുക്കള്‍, ഗുണനിലവാര നിയന്ത്രണം എന്നിവയില്‍ വൈദഗ്ധ്യം നല്‍കുന്നതിനും ഫണ്ട് അനുവദിക്കും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ചെറുകിട കേന്ദ്രങ്ങള്‍ക്കും പദ്ധതികള്‍ക്കുമായി ഒരു കോടി മുപ്പത്തിയൊന്‍പതു ലക്ഷം രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. കേരള വനഗവേഷണ കേന്ദ്രത്തിന് മൂന്നുകോടി പതിനേഴുലക്ഷവും നല്‍കി. എന്നാല്‍ ഇതില്‍ മിക്ക പദ്ധതികളുടെയും പുരോഗതിയും ഫണ്ട് വിനിയോഗ റിപ്പോര്‍ട്ടും നല്‍കിയിട്ടില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. 

ഫണ്ട് കിട്ടാത്തതിനാല്‍ ഔഷധസസ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സൊസൈറ്റികള്‍ക്കും സംഘങ്ങള്‍ക്കും സാമ്പത്തിക, സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതും പ്രതിസന്ധിയിലാകും.

MORE IN KERALA
SHOW MORE
Loading...
Loading...