അവശതകളെ മറന്നു; ഓടി നടന്ന് വോട്ട് തേടി സജിത്ത്

candidate-wb
SHARE

ശാരീരിക വെല്ലുവിളികളില്‍ തളരാതെ ഓടിനടന്ന് വോട്ടുതേടുകയാണ് എറണാകുളം ഉദയംപേരൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പി.എസ്.സജിത്ത്. ജന്മനാ കാലുകള്‍ക്ക് സ്വാധീനം കുറവാണെങ്കിലും നാട്ടിലെ ജനകീയപ്രവര്‍ത്തനങ്ങളിലെല്ലാം സജിത്ത് മുന്‍പന്തിയിലുണ്ട്. കന്നിയങ്കത്തില്‍ മികച്ച വിജയം നേടുമെന്ന ഉറപ്പിലാണ് ഈ സ്ഥാനാര്‍ഥി. 

ലോട്ടറിക്കച്ചവടത്തിനിടയില്‍ വീണുക്കിട്ടുന്ന സമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാറ്റിവച്ചിരിക്കുകയാണ് സജിത്ത്.  കാലുകള്‍ക്ക് തളര്‍ച്ചയുണ്ടെങ്കിലും മനസിനെ അതൊരിക്കിലും ബാധിച്ചിട്ടില്ല. ജീവിതത്തിലെ പോരാട്ടം ഇപ്പോള്‍ തിരഞ്ഞെടുപ്പ് കളത്തിലേക്ക് മാറിയെന്നതാണ് മാറ്റം. പൊതുപ്രവര്‍ത്തനരംഗത്ത് 

സജീവമായതിനാല്‍ വോട്ടര്‍മാരെല്ലാം പരിചിതര്‍. യുഡിഎഫിന്റെ സിറ്റിങ് സീറ്റാണെങ്കിലും എട്ടാം വാര്‍ഡ് ഇത്തവണ എന്‍ഡിഎയ്ക്ക് പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് സജിത്ത്. എംപി ഷൈമോനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫിനായി ജനവിധി തേടുന്നത് എംപി നാരായണദാസ്. ശക്തമായ തൃകോണ മല്‍സരമാണ് മണ്ഡലത്തില്‍. 

MORE IN KERALA
SHOW MORE
Loading...
Loading...