വിസ്മയമാവുന്ന അലനും അമ്മയും; മാറിമറിയുന്ന ജീവിത നിയോഗം

ALAN-WB
SHARE

അപ്രതീക്ഷിതമായാണ് ചിലര്‍ക്ക് തങ്ങളു‌ടെ  ജീവിത നിയോഗങ്ങള്‍ മാറിമറിയുന്നത്.  അലന്‍ എന്ന കുഞ്ഞ് ജനിച്ചതോ‌‌ടെ ചങ്ങനാശേരി കുറുമ്പനാടം സ്വദേശി റിന്‍സി ജോസഫിന്‍റെ ജീവിതവും ലക്ഷ്യങ്ങളും  എങ്ങനെ മറ്റുള്ളവര്‍ക്ക് പ്രചോദനാത്മകമായി മാറിയെന്ന് നോക്കാം 

അലന്‍റെ ജനനത്തോടെയാണ് ദുബായില്‍ ആരോഗ്യരംഗത്ത് ജോലിചെയ്തിരുന്ന റിന്‍സിയുടെ ജീവിതലക്ഷ്യം മാറിയത് ഡൗണ്‍സിന്‍ഡ്രോം ബാധിച്ച തന്‍റെ മകനൊപ്പം അനേകം കുഞ്ഞുങ്ങള്‍ക്ക് അമ്മയായി മാറാനായിരുന്നു നിയോഗം. ഒപ്പം ഈ കുഞ്ഞുങ്ങളുടെ  മാതാപിതാക്കള്‍ക്ക് സന്തോഷത്തോടെ ജിവിക്കാന്‍ 

പ്രേരിപ്പിക്കുന്ന പ്രചോദനവും...സഹായി ഇല്ലാതെ തന്നെ അലന്‍  10, 12 ക്ലാസുകളിലെ പരീക്ഷ എഴുതി.ഇപ്പോള്‍ ഹോട്ടല്‍ മാനേജ്മെന്റ് ബിരുദകോഴ്സിനു ചേര്‍ന്നിരിക്കുന്നു. ഡൗണ്‍സിന്‍ഡ്രോം ബാധിച്ച കുഞ്ഞുങ്ങളില്‍ ആദ്യമായി ഈ നേട്ടം കൈവരിക്കുന്ന ആളാണ് അലന്‍.  

തന്‍റെ കുഞ്ഞിന് സാധാരണ കുട്ടികളെപ്പോലെ മുന്നോട്ടുപോകാന്‍ പറ്റുമെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്തുകൊണ്ട് ഇത് സാധിക്കില്ല എന്ന ചിന്തയില്‍ നിന്നാണ് ഡൗണ്‍സിന്‍ഡ്രോം അഥവാ ട്രൈസോമി 21 ബാധിച്ചവര്‍ക്ക് ഈ ലോകത്തില്‍ ഇടമുണ്ടെന്ന് ബോധ്യപ്പെടുത്തുക എന്നതാണ് റിന്‍സിയുടെ ഇടപടലുകളുടെയെല്ലാം ലക്ഷ്യം അല്‍ഭുതങ്ങളൊന്നും സംഭവിക്കില്ലെന്ന് കരുതുന്നിടത്ത് ഡൗണ്‍സിന്‍ഡ്രോം ബാധിച്ച കുഞ്ഞുങ്ങള്‍ വിസ്മയം സൃഷ്ടിക്കുന്നത് കാണിച്ചു കൊടുക്കുകയാണ് റിന്‍സിയും അലന്‍ ടി 21 ട്രസ്റ്റും.

MORE IN KERALA
SHOW MORE
Loading...
Loading...