തൊണ്ടാർ ചെറുകിട ജലസേചന പദ്ധതി അനുവദിക്കില്ലെന്ന് ആക്ഷന്‍ കമ്മിറ്റി

thondarprotest-07
SHARE

വയനാട് തൊണ്ടാർ ചെറുകിട ജലസേചന പദ്ധതി അനുവദിക്കില്ലെന്ന് ആക്ഷന്‍ കമ്മിറ്റി. കർഷകരെ കുടിയൊഴിപ്പിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കിയാല്‍ ശക്തമായ ചെറുത്തു നില്‍പ്പുണ്ടാകുമെന്ന് സമരസമിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. അഞ്ചാം പീടികയില്‍ സമര പ്രഖ്യാപനസംഗമം നടന്നു.

മാന്തവാടി എടവക പഞ്ചായത്തില്‍ മൂളിത്തോടിന് കുറുകെയാണ് അണക്കെട്ട് പദ്ധതി. ആയിരത്തിയഞ്ഞൂറ് ഹെക്ടര്‍ സ്ഥലത്ത് ജലസേചനസൗകര്യമെത്തിക്കുകയാണ് ലക്ഷ്യം.

എന്നാല്‍ എടവക ,തൊണ്ടർനാട് ,വെള്ളമുണ്ട പഞ്ചായത്തുകളിലെ നൂറുക്കണക്കിന് കുടുംബങ്ങള്‍ കുടിയിറക്കപ്പെടുമെന്നാണ് ആശങ്ക. കൃഷിഭൂമി നശിപ്പിച്ചുള്ള പദ്ധതി അനുവദിക്കില്ലെന്ന് ആക്ഷന്‍ കമ്മിറ്റി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന സമര പ്രഖ്യാപന സംഗമത്തില്‍ പ്രമേയം പാസാക്കി.

വയനാട്ടിൽ രണ്ട് വൻകിട ജലസേചന പദ്ധതികളുടെ ഗുണം കര്‍ഷകര്‍ക്ക് ഇതുവരെ ലഭിക്കാത്തതും സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതി പഠനം പോലും നടത്താതെയാണ് അധികൃതർ പദ്ധതി പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുന്നതെന്നും ആക്ഷേപമുണ്ട്. 

MORE IN KERALA
SHOW MORE
Loading...
Loading...