പഠന പിന്നോക്കാവസ്ഥയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി 'വാമൊഴി'

Specials-HD-Thumb-Vamozhi-Channel
SHARE

പഠന പിന്നോക്കാവസ്ഥയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ഏറ്റുമാനൂര്‍ സര്‍ക്കാര്‍ ടിടിഐയിലെ അധ്യാപക വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ വാമൊഴി എന്ന യൂട്യൂബ് ചാനല്‍. പാഠപുസ്തകത്തിന്റെ ശബ്ദരേഖയാണ് വിവിധ അധ്യായങ്ങളായി ഇവര്‍ തയ്യാറാക്കുന്നത്. 

വാമൊഴി... പേരു പോലെ കേട്ടറിവുകള്‍ മാത്രം. പഠിക്കാനുള്ള പാഠങ്ങള്‍ പൂര്‍ണമായും ശബ്ദരേഖയായാണ് വിദ്യാര്‍ഥികള്‍ക്ക് മുന്നിലെത്തുന്നത്. 

ഏറ്റുമാനൂര്‍ ഗവ. ടിടിഐയിലെ 31 അധ്യാപക വിദ്യാര്‍ത്ഥികളുടെ സൃഷ്ടിയാണ് വാമൊഴി യൂട്യൂബ് ചാനല്‍. ദൃശ്യങ്ങളെ അടിസ്ഥാനക്കിയുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനകരമാണെങ്കിലും പാഠപുസ്തക വായനയുടെ അഭാവം മൂലം ഉണ്ടാകാനിടയുള്ള പഠന വിടവ് നികത്തുകയാണ് വാമൊഴിയുടെ ലക്ഷ്യം. 

പാഠഭാഗങ്ങള്‍ക്ക് ശബ്ദം നല്‍കിയതും എഡിറ്റിംഗ് നടത്തിയതും വീഡിയോ അപ്്‌ലോഡ് ചെയതുമെല്ലാം അധ്യാപക വിദ്യാര്‍ഥികള്‍ തന്നെ.  മൂന്നാം ക്ലാസ്സിലെ മലയാളം, ഇംഗ്ലീഷ്, സയന്‍സ്, എന്നീ വിഷയങ്ങളാണ് ഇപ്പോള്‍ ശബ്ദരേഖയായി ഒരുക്കിയിരിക്കുന്നത്. ഗണിതത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി അധ്യാപക വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഒരുക്കിയ ഊഞ്ഞാല്‍ എന്ന പഠന പരിപാടി വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു

MORE IN KERALA
SHOW MORE
Loading...
Loading...