യുഡിഎഫ് വനിത സ്ഥാനാര്‍ഥിയുടെ കുടുംബത്തെ വാടക വീട്ടില്‍ നിന്ന് ഒഴിപ്പിച്ചതായി പരാതി

stella-house-01
SHARE

തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്‍റെ പേരില്‍ യുഡിഎഫ് വനിത സ്ഥാനാര്‍ഥിയേയും കുടുംബത്തെയും സിപിഎം നേതൃത്വം ഇടപെട്ട് വാടക വീട്ടില്‍ നിന്ന് ഒഴിപ്പിച്ചതായി പരാതി. കണ്ണൂര്‍ പട്ടുവം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് സ്ഥാനാര്‍ഥി സ്റ്റെല്ല ഡൊമിനിക്കിനാണ് ഈ ദുരനുഭവം.

സ്റ്റെല്ലയും കുടുംബവും നാലു മാസം മുമ്പാണ് തളിപ്പറമ്പ് കൂവോടുള്ള വാടക വീട്ടിലേക്ക് താമസം മാറിയത്. സിപിഎം നേതാവിന്‍റെതായിരുന്നു വീട്. മുറിയാത്തോട് വാര്‍ഡിലെ സ്വാശ്രയ സംഘത്തിലടക്കം സജീവമായ സ്റ്റെല്ലയെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കി. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ,സിപിഎം നേതാക്കള്‍ വീട്ടിലെത്തി മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് സ്റ്റെല്ല ആരോപിക്കുന്നത്. മത്സരത്തില്‍ നിന്ന് പിന്മാറാത്തതിനെ തുടര്‍ന്ന് വീട്ടുടമയായ സിപിഎം നേതാവില്‍ സമ്മര്‍ദം ചെലുത്തി ഇറക്കിവിട്ടെന്നും ഇവര്‍ പറയുന്നു.

ഭര്‍ത്താവ് ഡൊമിനിക്കും മൂന്നു മക്കളുമടങ്ങുന്ന സ്റ്റെല്ലയുടെ കുടുംബത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് താല്‍ക്കാലിക താമസ സൗകര്യം ഒരുക്കി. എന്നാല്‍, ജനുവരിയില്‍ വീടൊഴിയണമെന്ന് നേരത്തെ പറഞ്ഞിരുന്നെന്നാണ് ഉടമ വ്യക്തമാക്കുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...